

വാണിജ്യ സിലിണ്ടര്‍ വില വര്‍ധന; മേയ് 6 ന് സംസ്ഥാന വ്യാപകമായി ഹോട്ടൽ അടച്ചിട്ട് പ്രതിഷേധിക്കാൻ ഉടമകൾ
കൊച്ചി: വാണിജ്യ സിലിണ്ടര്‍ വില വര്‍ധനയില്‍ ഹോട്ടൽ അടച്ചിട്ട് പ്രതിഷേധിക്കാൻ ഹോട്ടൽ ഉടമകൾ. മേയ് ആറിന് സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കാനാണ് തീരുമാനം. കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്‍റ് അസോസിയേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ കൂടിയതിലാണ് പ്രതിഷേധം ശക്തമാവുന്നത്. സംസ്ഥാനത്ത് വാണിജ്യ സിലിണ്ടര്‍ വില മൂവായിരം കടന്നു. ഇതോടെ ഹോട്ടല്‍ മേഖല കടുത്ത് പ്രതിസന്ധിയിലേക്കാണ് കടക്കുന്നത്. എന്നാല്‍ ഗാര്‍ഹിക സിലിണ്ടറിന് വില കൂട്ടിയിട്ടില്ല.