അങ്ങനെ ആ തർക്കം തീർന്നു...! ലുലു മോളിൽ പാര്‍ക്കിങ് ഫീസ് പിരിക്കാം

പാർക്കിങ് ഫീസ് പിരിവ് നിയമാനുസൃതമാണെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവച്ചു
ലുലു മോളിൽ പാര്‍ക്കിങ് ഫീസ് പിരിക്കാം | Lulu Mall parking fees

ലുലു മോളിൽ പാര്‍ക്കിങ് ഫീസ് പിരിക്കാം

Updated on

കൊച്ചി: ലുലു മാളില്‍ വാഹനങ്ങളുമായെത്തുന്ന ഉപഭോക്താക്കളില്‍ നിന്ന് ഉടമയ്ക്ക് പാര്‍ക്കിങ് ഫീസ് പിരിക്കാമെന്ന് ഹൈക്കോടതി. പാർക്കിങ് ഫീസ് പിരിവ് നിയമാനുസൃതമാണെന്ന സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവച്ചു.

ലുലു അധികൃതര്‍ പാര്‍ക്കിങ് ഫീസ് ഈടാക്കുന്നത് കേരള മുനിസിപ്പാലിറ്റി ആക്റ്റ്, കേരള ബില്‍ഡിങ് റൂള്‍സ് എന്നിവയുടെ ലംഘനമാണെന്ന ഹര്‍ജിക്കാരുടെ വാദം തള്ളിക്കൊണ്ടാണ് കോടതി നടപടി.

ഇടപ്പള്ളി ലുലു മാളിലെ ബേസ്‌മെന്‍റ്, മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിങ് എന്നിവിടങ്ങളിലായി വിശാലവും സുരക്ഷിതവുമായ സൗകര്യമാണ് വാഹനങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. പാര്‍ക്കിങ് ഏരിയകൂടി ഉള്‍പ്പെടുത്തിയാണ് കെട്ടിട നികുതി നല്‍കുന്നതെന്നും ലുലു അധികൃതർ കോടതിയെ ബോധിപ്പിച്ചിരുന്നു.

ഈടാക്കുന്ന തുക പാര്‍ക്കിങ് ഏരിയയുടെ പരിപാലനത്തിനാണ് ഉപയോഗിക്കുന്നതെന്നും ലുലു അറിയിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com