ജീറ്റ് കുനേ ദോ ലോകകപ്പിൽ മാനസിക്ക് സ്വർണം

അടിമാലി സ്വദേശികളായ 3 പേരും മാനസിയുമാണ് കേരളത്തിൽ നിന്നും ദേശീയ ടീമിലേക്ക് യോഗ്യത നേടിയിരുന്നത്
ജീറ്റ് കുനേ ദോ ലോകകപ്പിൽ മാനസിക്ക് സ്വർണം

കോട്ടയം: തായ്‌ലൻഡിലെ ഫുക്കറ്റിൽ നടന്ന 6-ാമത് അന്താരാഷ്ട്ര ജീറ്റ് കുനേ ദോ ലോകകപ്പിൽ ഇന്ത്യയ്ക്കു വേണ്ടി എം.എ മാനസി സ്വർണം നേടി. 46 കിലോ വിഭാഗത്തിലാണ് സ്വർണനേട്ടം. ചങ്ങനാശേരി ഇത്തിത്താനം മംഗലശ്ശേരി വീട്ടിൽ അനിൽ കുമാറിന്റെയും സൗമ്യയുടെയും മകളായ മാനസി ചങ്ങനാശേരി അമൃത വിദ്യാലയത്തിലെ പ്ലസ്ടു സയൻസ് വിദ്യാർഥിനിയാണ്.

വി.എൻ.വിജയൻ, രാജൻ ജേക്കബ് എന്നിവരാണ് മാനസിയുടെ പരിശീലകർ. 8 വർഷത്തോളമായി ജീറ്റ് കുനേ ദോ പരിശീലിക്കുന്ന മാനസി കുങ്ഫുവിലും നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. അടിമാലി സ്വദേശികളായ 3 പേരും മാനസിയുമാണ് കേരളത്തിൽ നിന്നും ദേശീയ ടീമിലേക്ക് യോഗ്യത നേടിയിരുന്നത്. ദേശീയ ടീമിന്‍റെ ഭാഗമായി 51 അംഗങ്ങളാണ് ആറാമത് ലോകകപ്പ് മത്സരത്തിൽ പങ്കെടുത്തത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com