തികച്ചും ഏകപക്ഷിയം, ദേശീയ ഹരിത ട്രൈബ്യൂണൽ വിധിക്കെതിരെ അപ്പീൽ നൽകും; മേയർ എം അനിൽ കുമാർ

2010 മുതല്‍ ആരംഭിച്ച പ്രശ്നങ്ങളാണ് തീപ്പിടുത്തത്തിലേക്ക് നയിച്ചതെന്നും മേയർ ചൂണ്ടിക്കാട്ടി
തികച്ചും ഏകപക്ഷിയം, ദേശീയ ഹരിത ട്രൈബ്യൂണൽ വിധിക്കെതിരെ അപ്പീൽ നൽകും;  മേയർ എം അനിൽ കുമാർ

കൊച്ചി: ബ്രഹ്മപുരം തീപിടുത്തത്തെ തുടർന്ന് കൊച്ചി കോർപ്പറേഷന് 100 കോടി പിഴ ചുമത്തിയ ദേശീയ ഹരിത ട്രൈബ്യൂണലിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് മേയർ എം അനിൽ കുമാർ. തികച്ചും ഏകപക്ഷിയയമായ വിധിയാണിത്. കോർപ്പറേഷൻ കൊമാറിയ സത്യവാങ്മൂലം വേണ്ടവിധം പരിഗണിച്ചോ എന്നതിൽ സംശയമുമുണ്ട്. നിയമവിദഗ്ദരുമായി കൂടിയാലോചിച്ച ശേഷം ഹൈക്കോടതിയെയോ സുപ്രീംകോടതിയെയോ സമീപിക്കുമെന്നും അനിൽ കുമാർ പറഞ്ഞു.

തീപ്പിടുത്തത്തിലേക്ക് നയിച്ചത് ഈ കൗണ്‍സില്‍ ചുമതലയേറ്റ ശേഷം സ്വീകരിച്ച നടപടികളാലല്ല എന്ന് ഈ വിധിന്യായം വ്യക്തമാക്കുന്നുണ്ട്. ‍ 2012-ല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് അന്നത്തെ വിന്‍ഡ്രോ കംപോസ്റ്റ് പ്ലാന്‍റ് തൃപ്തികരമല്ലെന്ന് അറിയിക്കുകയും ഹൈക്കോടതി കേസ് അടുക്കുകയും ചെയ്തിരുന്നു. തുടർന്ന് നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണലിലേക്ക് മാറ്റപ്പെട്ട കേസിൽ14.92 കോടി രൂപ കൊച്ചി നഗരസഭയ്ക്ക് പിഴ ചുമത്തിയിരുന്നു. 2018 ൽ സൗമിനി ജെയിൻ മേയറായിരിക്കെ ദേശീയ ഹരിത ട്രൈബ്യൂണൽ പിഴയിട്ടപ്പോൾ ഹൈക്കോടതിയിൽ നിന്ന് ഇടക്കാല ഉത്തരവ് വാങ്ങിയാണ് ഒഴിവായത്. 2010 മുതല്‍ ആരംഭിച്ച പ്രശ്നങ്ങളാണ് തീപ്പിടുത്തത്തിലേക്ക് നയിച്ചതെന്നും മേയർ ചൂണ്ടിക്കാട്ടി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com