കാലടി വിസിയുടെ ഹർജിയിൽ ഇടപെട്ടില്ല, കാലിക്കറ്റ് വിസിക്ക് തുടരാമെന്ന് ഹൈക്കോടതി

യുജിസി യോഗ്യത ഇല്ലാത്തതിന്‍റെ പേരിലാണ് കാലിക്കറ്റ്,സംസ്കൃത സർവകലാശാലകളിലെ വൈസ് ചാൻസിലർമാരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കിയത്
കേരള ഹൈക്കോടതി
കേരള ഹൈക്കോടതിfile

കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലാ വി.സി ഡോ. എം.വി നാരായണനെ പുറത്താക്കിയ ചാൻസിലറുടെ നടപടി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി. അതേസമയം ഡോ.എംകെ ജയരാജന് കാലിക്കറ്റ് വിസിയായി തുടരാം.

യുജിസി യോഗ്യത ഇല്ലാത്തതിന്‍റെ പേരിലാണ് കാലിക്കറ്റ്,സംസ്കൃത സർവകലാശാലകളിലെ വൈസ് ചാൻസിലർമാരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കിയത്. കെടിയു വിസിയായിരുന്ന ഡോ. രാജശ്രീയെ യുജിസി യോഗ്യതയില്ലാത്തതിന്‍റെ പേരിൽ സുപ്രീംകോടതി പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ വിധി അടിസ്ഥാനമാക്കി 11 വിസിമാരെയും പുറത്താക്കാൻ ഗവർണർ നടപടി തുടങ്ങിയിരുന്നു. കോടതി പുറത്താക്കിയും കാലാവധി കഴിഞ്ഞവർക്കും ശേഷം ബാക്കിയുണ്ടായിരുന്ന നാല് പേരിൽ രണ്ട് പേരെയാണ് ഈ മാസം 7 ന് ഗവർണർ പുറത്താക്കിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com