"വിയോജിപ്പുകൾ പ്രകടിപ്പിക്കുന്നത് ആത്മ പരിശോധനയുടെ ഭാഗം''; ഇടതുപക്ഷത്തിനെതിരായ വിമർശനത്തിൽ എം. മുകുന്ദൻ

''ഞാൻ ഇടതുപക്ഷത്തെ ഭയപ്പെടുന്നു എന്ന് പറഞ്ഞാൽ അതിന്‍റെ അർത്ഥം ഞാൻ എന്നെ തന്നെ ഭയപ്പെടുന്നു എന്നാണ്''
m mukundan about criticize left ideology

എം. മുകുന്ദൻ

Updated on

കൊച്ചി: ഇടതുപക്ഷത്തെ ഭയപ്പെടുന്നു എന്ന പ്രസ്താവനയിൽ വിശദീകരണവുമായി എഴുത്തുകാരൻ എം. മുകുന്ദൻ. താൻ ഇടതുപക്ഷത്തെ ഭയപ്പെടുന്നു എന്ന് പറഞ്ഞാൽ അതിന്‍റെ അർഥം ഞാൻ എന്നെ തന്നെ ഭയപ്പെടുന്നു എന്നാണെന്ന് അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചു. ചില വിയോജിപ്പുകൾ പ്രകടിപ്പിക്കും. അത് ആത്മ പരിശോധന മാത്രമാണെന്നും ഇടതുപക്ഷം വിട്ട് എങ്ങോട്ടും പോവില്ലെന്നും അദ്ദേഹം കുറിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ...

ഞാൻ ഇടതുപക്ഷത്തെ ഭയപ്പെടുന്നു എന്ന് പറഞ്ഞാൽ അതിന്‍റെ അർത്ഥം ഞാൻ എന്നെ തന്നെ ഭയപ്പെടുന്നു എന്നാണ്. കാരണം ഓർമ്മ വെച്ച നാൾ തുടങ്ങി ഞാനൊരു ഇടതുപക്ഷക്കാരനാണ്. ചിലപ്പോൾ ചില വിയോജിപ്പുകൾ പ്രകടിപ്പിക്കും. അത് ആത്മ പരിശോധനയാണ്. ഇടതുപക്ഷം വിട്ട് ഞാൻ എങ്ങും പോകില്ല. ആരും അങ്ങനെ മോഹിക്കേണ്ട.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com