കോടിയേരി ബാലകൃഷ്ണന്‍റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം. രാഘവൻ പാർട്ടി വിട്ടു

പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് വ‍്യക്തമാക്കി അദ്ദേഹം ജില്ലാ കമ്മിറ്റിക്ക് കത്തയച്ചു
M. Raghavan, who served as the Additional Private Secretary to Kodiyeri Balakrishnan has left the party

കോടിയേരി ബാലകൃഷ്ണനും എം. രാഘവനും

Updated on: 

കാസർഗോഡ്: ജില്ലയിലെ മുതിർന്ന സിപിഎം നേതാവ് എം. രാഘവൻ പാർട്ടിയിൽ നിന്നും രാജിവച്ചു. ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിലുള്ള അതൃപ്തിയാണ് രാജിക്ക് പിന്നില്ലെന്നാണ് സൂചന. പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് വ‍്യക്തമാക്കി അദ്ദേഹം ജില്ലാ കമ്മിറ്റിക്ക് കത്തയിച്ചിട്ടുണ്ട്.

നേതൃത്വത്തിന്‍റെ അവഗണനയെ പറ്റി കത്തിൽ പരാമർശമുള്ളതായാണ് വിവരം. കാസർഗോഡ് വിപുലീകൃത യോഗത്തിന് ശേഷമാണ് രാജിക്കത്ത് നൽകിയിരിക്കുന്നത്. കോടിയേരി ബാലകൃഷ്ണൻ ആഭ‍്യന്തര മന്ത്രിയായിരുന്ന സമയം അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട് എം. രാഘവൻ.

logo
Metro Vaartha
www.metrovaartha.com