
കൊച്ചി: ലൈഫ് മിഷൻ കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാൽമുട്ടു വേദനയെത്തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളെജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
ലൈഫ് മിഷൻ കേസിൽ ഇ ഡി അറസ്റ്റ് ചെയ്ത് ജയിലിൽ കഴിയുന്നതിനിടെയാണ് ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തൃശൂർ വടക്കാഞ്ചേരിയിലെ പ്രളയ ബാധിതർക്ക് വേണ്ടിയുള്ള 19 കോടി രൂപയുടെ ലൈഫ് മിഷൻ പദ്ധതിയിൽ നിന്ന് കമ്മിഷനായി വാങ്ങിയ 4.50 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചു എന്നതാണ് കേസ്.