
കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ജാമ്യം തേടി ഹൈക്കോടതിയിൽ. എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് വേട്ടയാടുകയാണെന്നും, ആരോഗ്യസ്ഥിതി പോലും പരിഗണിക്കുന്നില്ലെന്നും ഹർജിയിൽ ആരോപിച്ചു. കേസിലെ മറ്റാരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം ഹർജിയിൽ പറയുന്നു.
നേരത്തെ പ്രത്യേക കോടതി ശിവശങ്കറിനു ജാമ്യം നിഷേധിച്ചിരുന്നു. ഇതേത്തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ലൈഫ് മിഷൻ കോഴക്കേസിന്‍റെ അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് ഇഡി പ്രത്യേക കോടതിയിൽ പറഞ്ഞു. ഇത് അംഗീകരിച്ചാണ് ജാമ്യം നിഷേധിച്ചത്.
മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം ഫെബ്രുവരി പതിനാലിനാണ് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്.