'ഭ്രാന്തുള്ളവർ ഗവർണറാകരുതെന്ന് ഭരണഘടന പറഞ്ഞിട്ടില്ല'; ആരിഫ് മുഹമ്മദ് ഖാനെതിരെ വിവാദ പരാമര്‍ശവുമായി എം. സ്വരാജ്

ആരിഫ് മുഹമ്മദ് ഖാൻ ഭാവിയിൽ കേരള ഗവർണറാകുമെന്ന ദീർഘ വീക്ഷണത്തോടെ വകുപ്പ് ഒഴിവാക്കിയതാണോയെന്ന് നമുക്ക് പറയാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു
m swaraj against governor arif mohammed khan
M Swaraj |Arif Mohammed Khan

കണ്ണൂര്‍: കേരള ഗവര്‍ണര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.സ്വരാജ്. ഭ്രാന്തുള്ളവർക്ക് എംപിയോ എംഎൽഎയോ ആകാനാവില്ലെന്ന് ഭരണഘടനയിലുണ്ടെന്നും എന്നാൽ ഭ്രാന്തുള്ളവർ ഗവർണർ ആകരുതെന്ന് ഭരണഘടന പറഞ്ഞിട്ടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പരിഹാസം.

കണ്ണൂരില്‍ കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരിഫ് മുഹമ്മദ് ഖാൻ ഭാവിയിൽ കേരള ഗവർണറാകുമെന്ന ദീർഘ വീക്ഷണത്തോടെ വകുപ്പ് ഒഴിവാക്കിയതാണോയെന്ന് നമുക്ക് പറയാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Trending

No stories found.

Latest News

No stories found.