തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: ഹൈക്കോടതി വിധിക്കെതിരേ എം. സ്വരാജ് സുപ്രീം കോടതിയിൽ

തൃപ്പൂണിത്തുറ നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കെ. ബാബു ശബരിമല ശാസ്താവിന്‍റെ ചിത്രം ഉപയോഗിച്ചുവെന്ന് ആരോപിച്ച് സ്വരാജ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
M Swaraj
M Swaraj

ന്യൂഡൽഹി: തൃപ്പൂണുത്തുറ തെരഞ്ഞെടുപ്പു കേസിൽ സുപ്രീം കോടതിയെ സമീപിച്ച് എം. സ്വരാജ്. നിയമസഭാ തെരഞ്ഞെടുപ്പിൽ കെ. ബാബുവിന്‍റെ വിജയം ചോദ്യം ചെയ്തു കൊണ്ടുള്ള ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരേയാണ് സ്വരാജ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

തൃപ്പൂണിത്തുറ നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കെ. ബാബു ശബരിമല ശാസ്താവിന്‍റെ ചിത്രം ഉപയോഗിച്ചുവെന്ന് ആരോപിച്ച് സ്വരാജ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.എന്നാൽ കോടതി ഈ ഹർജി തള്ളി.

ഹൈക്കോടതിയിൽ കേസ് നടക്കവേ എം. സ്വരാജിന്‍റെ ഹർജി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ. ബാബു സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഈ ഹർജി തള്ളിയ സുപ്രീംകോടതി ഹൈക്കോടതിയിൽ വാദം തുടരട്ടെയെന്ന് അഭിപ്രായപ്പെട്ടിരുന്നു. അതിനു ശേഷമാണ് ഹൈക്കോടതി ഹർജി തള്ളിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com