"നാട്ടിൽ പിന്നിലായാൽ മോശക്കാരനാകില്ല''; ഭരണ വിരുദ്ധ വികാരമില്ലെന്ന് എം.സ്വരാജ്

വർഗീയവാദികളുടെ വോട്ട് വേണ്ടെന്ന് വച്ചത് നെഗറ്റീവായി ബാധിച്ചിട്ടുണ്ടെങ്കിൽ അതിൽ സന്തോഷമേയുള്ളൂ എന്നും സ്വരാജ് പറഞ്ഞു.
M. Swaraj over nilambur bypoll
എം. സ്വരാജ്
Updated on

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ മുഹമ്മദിനെ അഭിനന്ദിച്ച് എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ്. ഭരണത്തിന്‍റെ വിലയിരുത്തലാണ് തെരഞ്ഞെടുപ്പു ഫലമെന്ന് തോന്നുന്നില്ലെന്നും സ്വരാജ് പറഞ്ഞു. തെരഞ്ഞെടുപ്പു ഫലം സൂക്ഷ്മമായി വിശകലനം ചെയ്യും. ഉയർത്തിപ്പിടിച്ച രാഷ്ട്രീയത്തിന് പിശക് ഉണ്ടെന്ന് തോന്നുന്നില്ലെന്നും സ്വരാജ് വ്യക്തമാക്കി.

നാട്ടിൽ പിന്നാലായെന്ന് കരുതി മോശക്കാരനാകില്ലെന്നും സ്വരാജ് പറഞ്ഞു. അങ്ങനെയെങ്കിൽ രാഹുൽ ഗാന്ധി അവിടെ പരാജയപ്പെട്ടിട്ടല്ലേ ഇവിടെ വന്ന് മത്സരിച്ചതെന്നും സ്വരാജ് പറഞ്ഞു. വർഗീയവാദികളുടെ വോട്ട് വേണ്ടെന്ന് വച്ചത് നെഗറ്റീവായി ബാധിച്ചിട്ടുണ്ടെങ്കിൽ അതിൽ സന്തോഷമേയുള്ളൂ എന്നും സ്വരാജ് പറഞ്ഞു.

സർക്കാരിന്‍റെ പ്രവർത്തനന ഫലമായി നാട്ടിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. വികസനകാര്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്. എന്നാൽ അത് ജനങ്ങൾ പരിഗണിച്ചോ എന്നതിൽ സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com