ആർഎസ്എസുകാരന്‍റെ തിട്ടൂരംകൊണ്ട് മാറുന്നതല്ല ഇന്ത്യയെന്ന പേര്, മോദിക്ക് ഇന്ത്യയെ പേടി; ഗോവിന്ദൻ

ശാസ്ത്രപരമായ കാര്യങ്ങളും ചരിത്രപരമായ വസ്തുതകളും മറച്ചുവച്ച് പുതിയ ചരിത്രം നിർമിക്കുകയാണ്
എം.വി. ഗോവിന്ദൻ
എം.വി. ഗോവിന്ദൻ
Updated on

ന്യൂഡൽഹി: പാഠ പുസ്തകങ്ങളിൽ ഇന്ത്യ എന്ന പേരിനു പകരം ഭാരത് എന്നാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ആർഎസ്എസുകാരന്‍റെ തിട്ടൂരംകൊണ്ട് മാറുന്നതല്ല ഇന്ത്യയെന്ന പേരെന്നും ഇതിനു പിന്നിൽ രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു.

മോദി സർക്കാരിന് ഇന്ത്യയെ പേടിയാണ്. അതിനു കാരണം ഇന്ത്യ മുന്നണിയാണ്. ഇന്ത്യയുടെ പേര് മാറ്റേണ്ടതില്ലെന്നാണു മുൻപ് കേന്ദ്രസർക്കാർ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോഴത്തെ പ്രകോപനം എന്താണെന്നു പകൽവെളിച്ചം പോലെ എല്ലാവർക്കുമറിയാം. ഇന്ത്യ മുന്നണിയോടുള്ള എതിർപ്പിന്‍റെ ഭാഗമായിട്ടാണ് പാഠ പുസ്തകങ്ങളിൽ നിന്ന് ഇന്ത്യ എന്ന പേരുമാറ്റി, ഭാരതം എന്നാക്കാൻ തീരുമാനിക്കുന്നത്.

ഗുജറാത്തിലെ ഒരു ചോദ്യപ്പേപ്പറിൽ ഗാന്ധിജി എന്തിനാണ് ആത്മഹത്യ ചെയ്തതെന്ന് വന്നു. ഡാർവിന്‍റെ പരിണാമ സിദ്ധാന്തം പഠിപ്പിക്കരുതെന്ന് അവർ പറഞ്ഞു. ശാസ്ത്രപരമായ കാര്യങ്ങളും ചരിത്രപരമായ വസ്തുതകളും മറച്ചുവച്ച് പുതിയ ചരിത്രം നിർമിക്കുകയാണ്. ഇതിനെ ആധുനിക ചരിത്രമെന്നാണ് പറയുന്നതെന്നും സർവർക്കറുടെ നിലപാടാണ് കൈക്കൊള്ളുന്നതെന്നും ഗോവിന്ദൻ വിമർശിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com