''ഭാരതാംബ ചിത്രകാരന്‍റെ സങ്കൽപ്പം, രാജ്ഭവൻ രാഷ്ട്രീയ വേദിയാക്കരുത്": എം.എ. ബേബി

ഗവർണറുടെ നടപടി അംഗീകരിക്കാൻ സാധിക്കില്ലെന്നും ചെയ്യാൻ പാടില്ലാത്ത കാര‍്യമാണ് ഗവർണർ ചെയ്തതെന്നും എം.എ. ബേബി പറഞ്ഞു
m.a. baby reacted in bharat mata controversy

എം.എ. ബേബി

Updated on

തിരുവനന്തപുരം: ഭാരതാംബ ചിത്രവിവാദത്തിൽ പ്രതികരിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നടപടി അംഗീകരിക്കാൻ സാധിക്കില്ലെന്നും ചെയ്യാൻ പാടില്ലാത്ത കാര‍്യമാണ് ഗവർണർ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. രാജ്ഭവനെ അത്തരമൊരു ചടങ്ങിന് വേദിയാക്കരുതായിരുന്നുവെന്നും ചിത്രകാരന്‍റെ സങ്കൽപ്പമാണ് ഭാരതാംബയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‌ഗവർണർ ഭരണഘടനാ പദവി ദുരുപയോഗം ചെയ്യുകയാണെന്നും രാജ്ഭവനെ രാഷ്ട്രീയവേദിയാക്കരുതെന്നും എം.എ. ബേബി പറഞ്ഞു. ''ഗവർണറെ തിരിച്ചുവിളിക്കുകയെന്നത് സിപിഐയുടെ നിലപാടാണ്. ഓരോ പാർട്ടിക്കും അവരുടേതായ നിലപാടുണ്ട്. സിപിഐയും സിപിഎമ്മും തമ്മിൽ മത്സരമില്ല. സിപിഐ ശക്തമായ നിലപാട് സ്വീകരിക്കുന്നുണ്ടെങ്കിൽ സ്വാഗതം ചെയ്യുന്നു''. ബേബി പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com