''തെമ്മാടി രാഷ്ട്രമാണെന്ന് അമെരിക്ക തെളിയിച്ചു''; പ്രത‍്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് എം.എ. ബേബി

അമെരിക്കയുടെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതര ലംഘനമാണെന്നും എം.എ. ബേബി പറഞ്ഞു
‌m.a. baby condemns america iran attack

എം.എ. ബേബി

Updated on

ന‍്യൂഡൽഹി: അമെരിക്കയുടെ ഇറാൻ ആക്രമണത്തിൽ അപലപിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ഇറാനെ ആക്രമിച്ച അമെരിക്കയുടെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതര ലംഘനമാണെന്നും ആഗോളതലത്തിൽ രാഷ്ട്രീയവും സാമ്പത്തികവുമായ പ്രത‍്യാഘാതങ്ങൾ ഇവയുണ്ടാക്കുമെന്നും എം.എ. ബേബി പറഞ്ഞു.

ഇറാന്‍ ആണവായുധങ്ങൾ പിന്തുടരുന്നില്ലെന്ന അമെരിക്കയുടെ റിപ്പോർട്ട് ഉൾപ്പെടെ തള്ളിയാണ് ട്രംപ് ആക്രമണത്തിന് ഉത്തരവിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെമ്മാടി രാഷ്ട്രമാണ് അമെരിക്കയെന്ന് തെളിയിച്ചുവെന്നും അമെരിക്കക്കെതിരേ പ്രതിഷേധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന് ആഹ്വാനം നൽകുമെന്നും ബേബി പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com