മാസപ്പടി വിവാദത്തിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന: എം.എ. ബേബി

വിവാദത്തിനു പിന്നിൽ വ്യക്തിപരമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇപ്പോൾ ഉയർന്നുവിന്നിരിക്കുന്ന വിവാദം സംസ്ഥാന
മാസപ്പടി  വിവാദത്തിനു പിന്നിൽ  രാഷ്ട്രീയ ഗൂഢാലോചന: എം.എ. ബേബി
Updated on

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ ടി.വീണയുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. കേന്ദ്ര ഏജൻസിക്ക് വേണ്ടി ടാർഗറ്റ് ചെയ്ത റിപ്പോർട്ടാണ് പുറത്തുവിട്ടത്. ഇത് എല്ലാവർക്കും മനസിലാകുന്ന കാര്യമാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

എറണാകുളത്തെ കമ്പനിയുമായി ബന്ധപ്പെട്ട് സാധാരണ നിലയിലുള്ള റിപ്പോർട്ടല്ല കേന്ദ്ര ഏജൻസിക്ക് നൽകിയിരിക്കുന്നത്. ആർഎസ്എസിന്‍റെ ടാർഗറ്റിന്‍റെ ഭാഗമായുള്ള ഗൂഢാലോചനയാണിത്. വിവാദത്തിനു പിന്നിൽ വ്യക്തിപരമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന വിവാദം സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ നേതാവിനെതിരെയാണ്. കമ്പനിയുമായി വീണയ്ക്ക് ബന്ധമുണ്ടെങ്കിൽ അത് അവിടെ നിർത്താതെ, പ്രമുഖ രാഷ്ട്രീയ നേതാവിന്‍റെ മകളാണെന്ന നിലയിൽ ചില മാധ്യമങ്ങൾ പുതിയ വിവാദങ്ങളുണ്ടാക്കി. അതിനാലാണ് പാർട്ടിക്ക് പ്രസ്താവന ഇറക്കേണ്ടി വന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com