

എം.എ. ബേബി
പത്തനംതിട്ട: ഭീകരാക്രമണത്തിന് മതവുമായി ബന്ധമില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണം മതത്തിന്‍റെ പേരിലല്ലെന്നും അദ്ദേഹം പറഞ്ഞു.
ഭീകരാക്രമണത്തെ രാജ‍്യം ഒറ്റക്കെട്ടായി നേരിടണമെന്നും ആക്രമണത്തിനെതിരേ കേന്ദ്രം ശക്തമായ നടപടി സ്വീകരിക്കണമെന്നും എം.എ. ബേബി കൂട്ടിച്ചേർത്തു.
'എല്ലാത്തരത്തിലുള്ള ഭീകരവാദവും എതിർക്കപ്പെടണം. മുസ്‌ലിം മതവിശ്വാസിയായ വ‍്യക്തിയെയും ഭീകരർ കൊന്നു.
മതത്തെ ഉപയോഗിച്ച് ജനങ്ങളിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്ന ആർഎസ്എസിനെയും എതിർക്കണം'. ബേബി പറഞ്ഞു.