"മുഖ‍്യമന്ത്രിയുടെ മകന് സമൻസ് കിട്ടിയെന്ന് പറഞ്ഞിട്ടില്ല, വാർത്ത അച്ചടിച്ച മാധ‍്യമത്തിന് മനോരോഗം": എം.എ. ബേബി

പല മാധ‍്യമങ്ങളും ഇഡിയുടെ ഏജന്‍റുമാരാണെന്നും എം.എ. ബേബി പറഞ്ഞു
m.a. baby responded in ed summons against pinarayi vijayan son

എം.എ. ബേബി

Updated on

ന‍്യൂഡൽഹി: മുഖ‍്യമന്ത്രി പിണറായി വിജയന്‍റെ മകന് ഇഡിയുടെ (എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ്) സമൻസ് കിട്ടിയതായി താൻ സ്ഥിരീകരിച്ചിട്ടില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. പല മാധ‍്യമങ്ങളും ഇഡിയുടെ ഏജന്‍റുമാരാണെന്നും വാർ‌ത്ത അച്ചടിച്ച മാധ‍്യമത്തിനു മനോരോഗമാണെന്നും ബേബി പറഞ്ഞു.

യുഡിഎഫിന്‍റെ പ്രചരണം ചില പത്രങ്ങൾ ഏറ്റെടുത്തെന്നും രണ്ടു വർഷങ്ങൾക്ക് മുൻപ് അയച്ച സമൻസിൽ‌ തുടർ നടപടികളുണ്ടായില്ലെങ്കിൽ കെട്ടിച്ചമച്ചതാണെന്നാണ് താൻ പറഞ്ഞതെന്നും ബേബി വ‍്യക്തമാക്കി. മുഖ‍്യമന്ത്രി വിശദീകരണം നൽകിയതോടെ ഇക്കാര‍്യങ്ങളിൽ വ‍്യക്തത വന്നതായാണ് പാർട്ടിയുടെ ബോധ‍്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com