

എം.എ. ബേബി
ന‍്യൂഡൽഹി: ധനരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട വിവാദത്തിൽ കേന്ദ്ര നേതൃത്വം ഇടപെടില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. മുൻ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായിരുന്ന വി. കുഞ്ഞികൃഷ്ണൻ ഉയർത്തിയ ആരോപണം കേരളത്തിലെ പാർട്ടിക്ക് കൈകാര‍്യം ചെയ്യാൻ സാധിക്കുമെന്നും ധനസമാഹരണം സംബന്ധിച്ച് പാർട്ടികക്കത്ത് ഒരു സംശയവുമില്ലെന്നും വളരെ സുതാര‍്യമായിട്ടാണ് കൈകാര‍്യം ചെയ്തതെന്നും എം.എ. ബേബി പ്രതികരിച്ചു.
ധനരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട വിവാദത്തിൽ പാർട്ടി നൽകിയ വിശദീകരണം ശരിയല്ലെന്നു കാണരുതെന്നും അദ്ദേഹം പറഞ്ഞു.
മുൻ മുഖ‍്യമന്ത്രി വി.എസ്. അച്ച‍്യുതാനന്ദന് പത്മഭൂഷൺ നൽകിയതിലും എം.എ. ബേബി പ്രതികരിച്ചു. അവാർഡ് നൽകിയതിൽ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തുന്നില്ലെന്നു പറഞ്ഞ എം.എ. ബേബി വിഎസ് ജീവിച്ചിരുന്നെങ്കിൽ അവാർഡ് നിരസിക്കുമായിരുന്നുവെന്ന് കൂട്ടിച്ചേർത്തു.