രാഹുലിനും ഷാഫിക്കുമെതിരേ ആരോപണം; ഷഹനാസിനെ കെപിസിസി സംസ്കാര സാഹിതി വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കി

''പറഞ്ഞത് കള്ളമാണെന്ന് ഷാഫി പറഞ്ഞാൽ തെളിവ് പുറത്ത് വിടാൻ തായാറാണ്''
ma shahanas out from kpcc samskaraika sahithy whatsapp group

എം.എ. ഷഹനാസ്,

Updated on

കോഴിക്കോട്: രാഹുലിനും ഷാഫിക്കുമെതിരേ ആരോപണം ഉന്നയിച്ച കെപിസിസി സംസ്കാര സാഹിതി ജനറൽ സെക്രട്ടറി എം.എ. ഷഹനാസിനെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കി. കെപിസിസി സാംസ്കാരിക സാഹിതിയുടെ ഗ്രൂപ്പിൽ നിന്നാണ് പുറത്താക്കിയത്. രാഹുൽ മാങ്കൂട്ടത്തിൽ മോശമായി പെരുമാറിയെന്ന തന്‍റെ പരാതി ഷാഫി പരിഗണിച്ചില്ലെന്നും താൻ പറഞ്ഞത് കള്ളമാണെന്ന് ഷാഫി പറഞ്ഞാൽ തെളിവ് പുറത്ത് വിടാൻ തായാറാണെന്നും ഷഹനാസ് പറഞ്ഞിരുന്നു.

രാഹുൽ സന്ദേശം അയച്ചതിനും തെളിവുണ്ട്. പാർട്ടിയിൽ നിന്ന് പുറത്താക്കിയാലും സ്ത്രീപക്ഷത്ത് നിന്ന് സംസാരിക്കുമെന്ന് അവര്‍ പ്രതികരിച്ചിരുന്നു. മഹിളകോണ്‍ഗ്രസിലെ രാഹുലിന്‍റെ അമ്മയുടെ പ്രായമുള്ള മുതിർന്ന സ്ത്രീകൾക്കും ദുരനുഭവം ഉണ്ടായെന്നും ഷഹനാസ് വെളിപ്പെടുത്തി. രാഹുലിനെതിരേ പരാതി പറയാത്ത മുഴുവൻ സ്ത്രീകളുടെ മൗനത്തിനും ഷാഫി ഉത്തരം പറയണമെന്നും ഷഹബാസ് പറഞ്ഞിരുന്നു.

രാഹുലിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷനാക്കിയപ്പോഴും ഷാഫിക്ക് മുന്നറിയിപ്പ് നൽകിയതാണ്. ഇത്തരമൊരു സ്വഭാവമുള്ള ഒരാളെ ഈ സ്ഥാനത്തേക്കു കൊണ്ടുവന്നാൽ നമ്മുടെ പെൺകുട്ടികൾ ഇരകളാവുമെന്ന് ഷാഫിയോട് പറഞ്ഞിരുന്നു. എന്നാൽ ഷാഫിയത് പരിഹാസത്തോടെയാണ് പരിഗണിച്ചതെന്നും ഷഹബാദ് പ്രതികരിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com