മുഖ്യമന്ത്രിക്ക് എന്‍റെ വിമാനം ഉപയോഗിക്കാം, പകരമായി എനിക്കൊന്നും വേണ്ട: എം.എ. യൂസഫലി

കേരളത്തിലെ പ്രൈവറ്റ് ജെറ്റ് വിവാദവുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കരിക്കുകയായിരുന്നു അദ്ദേഹം
ma yusuff ali ready to provide his private aircraft and helicopter to government

എം.എ. യൂസഫലി, വി.ഡി. സതീശൻ

Updated on: 

ദുബായ്: രാജ്യത്തിനോ സര്‍ക്കാരിനോ ഒരു ആവശ്യം വന്നാല്‍ തന്‍റെ വിമാനവും ഹെലികോപ്റ്ററും വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. അതിന്‍റെ പേരില്‍ തനിക്ക് ആരുടെ കൈയിൽ നിന്നും ഒരു ആനുകൂല്യവും വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ പ്രൈവറ്റ് ജെറ്റ് വിവാദവുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തിൽ മറ്റ് പ്രതികരണങ്ങൾക്കില്ലെന്നും അതെല്ലാം രാഷ്ട്രീയപരമായ കാര്യമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

"എന്‍റെ കൈയില്‍ ഹെലികോപ്റ്റര്‍ ഉണ്ട്, എനിക്ക് വിമാനവുമുണ്ട്. അത് എല്ലാവര്‍ക്കും അറിയാം. രാജ്യത്തിനോ സര്‍ക്കാരിനോ ഏതു സമയത്ത് ആവശ്യമുണ്ടെങ്കിലും ഞാന്‍ അവര്‍ക്കു കൊടുക്കും. അതിനു ശേഷം അവരുടെ അടുത്തു പോയി എന്തെങ്കിലും പിടിച്ചു വാങ്ങുന്ന ആളല്ല ഞാന്‍. എനിക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഗള്‍ഫിലെ ഭരണാധികാരികള്‍ തരും" യൂസഫലി പ്രതികരിച്ചു.

logo
Metro Vaartha
www.metrovaartha.com