ഉമ്മൻ ചാണ്ടി പ്രതിസന്ധികളിൽ തളരാത്ത വ്യക്തിത്വത്തിന് ഉടമ; എം.എ യൂസഫലി

ഇന്ന് 11.45 മണിയോടെ പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂൾ മൈതാനത്ത് ഹെലികോപ്റ്റർ ഇറങ്ങിയ അദ്ദേഹം ഉമ്മൻചാണ്ടിയുടെ സഹോദരിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചു
m.a. yusuff ali
m.a. yusuff ali

കോട്ടയം: പ്രതിസന്ധികളിൽ തളരാത്ത വ്യക്തിത്വത്തിന് ഉടമയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് എം.എ യൂസഫലി. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ സന്ദർശനം നടത്തിയ ശേഷമായിരുന്നു എം.എ യൂസഫലിയുടെ അനുസ്മരണം.

ഇന്ന് 11.45 മണിയോടെ പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂൾ മൈതാനത്ത് ഹെലികോപ്റ്റർ ഇറങ്ങിയ അദ്ദേഹം ഉമ്മൻചാണ്ടിയുടെ സഹോദരിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചു. തുടർന്ന് പുതുപ്പള്ളി പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പുഷ്പചക്രം സമർപ്പിച്ചു.

ഉമ്മൻചാണ്ടിയുമായി അടുത്ത ബന്ധമായിരുന്നു തനിക്കുണ്ടായിരുന്നതെന്നും പ്രതിസന്ധികളിൽ തളരാത്ത വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹമെന്നും എം.എ യൂസഫലി ഉമ്മൻചാണ്ടിയെ അനുസ്മരിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com