മാക്റ്റ ലെജൻഡ് ഓണർ പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്

ഒരു ലക്ഷം രൂപയും പ്രശംസാപത്രവും ശിൽപവും സമ്മാനം
Macta Legend Honour award for Sreekumaran Thambi
മാക്റ്റ ലെജൻഡ് ഓണർ പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്

കൊച്ചി: മാക്റ്റ ലെജൻഡ് ഓണർ പുരസ്കാരം പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിക്ക്.

ചലച്ചിത്ര രംഗത്തെ സമുന്നത പ്രതിഭകൾക്ക് 3 വർഷത്തിലൊരിക്കൽ നൽകുന്ന അവാർഡ് ഒരു ലക്ഷം രൂപയും പ്രശംസാപത്രവും ശിൽപവും അടങ്ങുന്നതാണ്. സംവിധായകൻ സിബി മലയിൽ ചെയർമാനും തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി, സംഗീത സംവിധായകൻ വിദ്യാധരൻ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് ജേതാവിനെ നിർണയിച്ചത്.

എറണാകുളം ആശിർഭവനിൽ നടന്ന മാക്റ്റയുടെ വാർഷിക പൊതുയോഗത്തിൽ ജൂറി ചെയർമാൻ സിബി മലയിലാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. സെപ്റ്റംബർ ആദ്യവാരം കൊച്ചിയിൽ നടക്കുന്ന മാക്റ്റയുടെ 30ാം വാർഷിക ആഘോഷച്ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.

Trending

No stories found.

Latest News

No stories found.