മധു വധക്കേസ്: സ്പെഷ്യൽ പ്രോസിക്യൂട്ടർ നിയമനത്തിനെതിരേ സങ്കടഹർജി സമർപ്പിച്ച് മധുവിന്‍റെ അമ്മ

പ്രശ്നത്തിൽ ചീഫ് ജസ്റ്റിസ് ഇടപെടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
മധുവിന്‍റെ അമ്മ മല്ലിയമ്മ
മധുവിന്‍റെ അമ്മ മല്ലിയമ്മfile pic
Updated on

പാലക്കാട്: മധു വധക്കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചതിനെതിരേ മധുവിന്‍റെ അമ്മ മല്ലിയമ്മ. സങ്കട ഹർജി സമർപ്പിച്ചു. സ്പെഷ്യൽ പ്രോസിക്യൂട്ടറായി കെ.പി. സതീശനെ നിയമിച്ചു കൊണ്ടുള്ള സർക്കാർ വിജ്ഞാപനം പുനഃപരിശോധിക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് ഹർജി.

പ്രശ്നത്തിൽ ചീഫ് ജസ്റ്റിസ് ഇടപെടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇ മെയിൽ വഴിയാണ് ഹർജി സമർപ്പിച്ചത്. അഡ്വ ജീവേഷ്, അഡ്വ രാജേഷ് എം. മേനോൻ എന്നിവരുടെ പേരുകളാണ് മധുവിന്‍റെ കുടുംബവും സമര സമിതിയും നിർദേശിച്ചിരുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com