കെഎസ്ഇബിക്ക് ആശ്വാസം; വൈദ്യുതി നൽകി മധ്യപ്രദേശ്

ഒക്‌ടോബർ മുതൽ ഒരു മാസം 200 മെഗാവാട്ട് വൈദ്യുതി ലഭിക്കും, അടുത്ത വർഷം തിരികെ നൽകണം
Representative Image
Representative Image
Updated on

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി നേരിടുന്ന കേരള സംസ്ഥാന വൈദ്യുതി ബോർഡിന് (KSEB) അപ്രതീക്ഷിത ആശ്വാസം. 200 മെഗാവാട്ട് വൈദ്യുതി നൽകാൻ മധ്യപ്രദേശ് വൈദ്യുതി ബോർഡ് സമ്മതം അറിയിച്ചു.

ഒരു മാസത്തേക്കാണ് വൈദ്യുതി ലഭിക്കുക. അടുത്ത വർഷം തിരികെ നൽകാമെന്ന വ്യവസ്ഥയിലാണ് വൈദ്യുതി നൽകിയത്. കരാറുകളില്ലാതെ സ്വാപ്പ് വ്യവസ്ഥയിലാണ് സംവിധാനം.

മഴ കുറഞ്ഞതോടെ സംസ്ഥാനം വന്‍ വൈദ്യുതി പ്രതിസന്ധിയിലായിരുന്നു. ഡാമുകളിൽ വെള്ളം ഇല്ലാത്തതിനാൽ ഉല്പാദനം വർധിപ്പിച്ച് പ്രതിസന്ധി പരിഹരിക്കാനുള്ള സാഹചര്യവും ഉണ്ടായിരുന്നില്ല. വൈദ്യുതി ഉത്പാദനം കുറവും എന്നാൽ ഉപയോഗം കൂടുതലും.

5 വർഷത്തേക്ക് 500 മെഗാവാട്ടിന് ഇടക്കാല ടെൻഡർ ക്ഷണിച്ചിരുന്നെങ്കിലും വൈദ്യുതി കമ്പനികൾ നൽകാമെന്ന് ഏറ്റത് 403 മെഗാവാട്ട് വൈദ്യുതിയാണ്. പിന്നീട് അടുത്ത വർഷം തിരിച്ചു നൽകാമെന്ന സ്വാപ്പ് വ്യവസ്ഥയിൽ 2024 മെയ് വരെ പ്രതിമാസം 500 മെഗാവാട്ട് വൈദ്യുതി ആവശ്യപ്പെട്ട് ക്ഷണിച്ച ടെൻഡറും ഫലം കണ്ടില്ല.

ഇതിനിടെ ഒക്‌ടോബർ മുതൽ അടുത്ത മാസം മെയ് വരെ ഒരോ മാസം അടിസ്ഥാനത്തിൽ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാനും കെഎസ്ഇബി ആലോചിക്കുന്നുണ്ട്. വൈദ്യുതി നിരക്ക് വർധനയെക്കുറിച്ചും ആലോചനയുണ്ടായരിന്നെങ്കിലും അത് ഉടനെ ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com