പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡനത്തിനിരയാക്കിയ കേസിൽ മദ്രസ അധ്യാപകന് ശിക്ഷ

2022 ജൂണിൽ കാസർകോട് വനിതാ പൊലീസെടുത്ത കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
madrasa teacher sentenced for molesting minor boy
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡനത്തിനിരയാക്കിയ കേസിൽ മദ്രസ അധ്യാപകന് ശിക്ഷ
Updated on

കാസർകോട്: കാഞ്ഞങ്ങാട് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് പത്ത് വർഷ തടവും 10000 രൂപ പിഴയും വിധിച്ച് ഹൊസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി.

പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം അധികതടവും അനുഭവിക്കണം. നീർച്ചാൽ പെർഡാലെയിലെ മുഹമ്മദ് അജ്മലി (32) നെയാണ് ജഡ്ജി പി.എം. സുരേഷ് ശിക്ഷിച്ചത്.

2022 ജൂണിൽ കാസർകോട് വനിതാ പൊലീസെടുത്ത കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.

ഇൻസ്പെക്ടറായിരുന്ന കെ. ലീലയാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com