ബിരിയാണിയിൽ പുഴു; കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാന്‍റീൻ പൂട്ടിച്ചു

കാന്‍റീൻ വളരെ മോശമായ രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും സൂപ്രണ്ടിന് രേഖാമൂലം പരാതി നൽകിയാതായും ആശുപത്രിയിൽ ചികിത്സയിലുള്ള യുവാവ് പറ‍ഞ്ഞു
maggots in food in general hospital canteen at kottayam
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാന്‍റീനിലെ ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തി

‌കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാന്‍റീനിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടതായി പരാതി. ശനിയാഴ്ച കാന്‍റീനിൽ നിന്നും വാങ്ങിയ ബിരിയാണിയിലാണ് പുഴുവിനെ കണ്ടെത്തിയത്.

കാന്‍റീൻ വളരെ മോശമായ രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും സൂപ്രണ്ടിന് രേഖാമൂലം പരാതി നൽകിയാതായും ആശുപത്രിയിൽ ചികിത്സയിലുള്ള യുവാവ് പറ‍ഞ്ഞു. പോസ്റ്റ്മോർട്ടം നടത്തുന്ന മുറിയോട് ചേർന്നാണ് കാന്‍റീൻ പ്രവർത്തിക്കുന്നത്. ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലാതെയായിരുന്നു പ്രവർത്തനമെന്നും കണ്ടെത്തിയ പഞ്ചായത്ത് അധികൃതർ കാന്‍റീൻ അടച്ചു പൂട്ടി.

Trending

No stories found.

Latest News

No stories found.