ഓട്ടോണമസ് പദവി നഷ്ടപ്പെട്ട് മഹാരാജാസ് കോളെജ്

എംജി യൂണിവേഴ്സിറ്റിയുടെനിയന്ത്രണത്തിലേക്ക് മാറ്റാൻ ഗവര്‍ണര്‍ക്ക് നിവേദനം
Maharajas College has lost its autonomous status
ഓട്ടോണമസ് പദവി നഷ്ടപ്പെട്ട് മഹാരാജാസ് കോളെജ്file
Updated on

തിരുവനന്തപുരം: മഹാരാജാസ് കോളെജ് 2021 മുതല്‍ യുജിസിയുടെ അംഗീകാരമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും കോളെജിന്‍റെ പ്രവര്‍ത്തനം പരിശോധിക്കണമെന്നും ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി മുഖ്യമന്ത്രിക്കും, വിദ്യാഭ്യാസ മന്ത്രിക്കും, എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും നിവേദനം നല്‍കി. ഓട്ടോണമസ് പദവി നഷ്ടപെട്ട സാഹചര്യത്തില്‍ കോളെജിനെ എംജി യൂണിവേഴ്സിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ മാറ്റണമെന്നും, 2021 ന് ശേഷമുള്ള വിദ്യാര്‍ഥി പ്രവേശനം, ക്ലാസ് കയറ്റം, പരീക്ഷാനടത്തിപ്പ് എന്നിവ പുനപ്പരിശോധിക്കണമെന്നും, കോളെജ് പ്രിന്‍സിപ്പല്‍ ശുപാര്‍ശ ചെയ്യുന്നവര്‍ക്ക് ബിരുദങ്ങള്‍ നല്‍കുന്നത് യൂണിവേഴ്സിറ്റി തടയണമെന്നും ആവശ്യപ്പെട്ടാണ് നിവേദനം. പ്രിന്‍സിപ്പലിന്‍റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ എംജി യൂണിവേഴ്സിറ്റി ബിരുദങ്ങള്‍ നല്‍കുന്നത് അസാധുവാകുമെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.

അഫിലിയേഷന്‍ നല്‍കിയിട്ടുള്ള എം ജി സര്‍വകലാശാലയും, മഹാരാജാസ് കോളെജ് അധികൃതരും അംഗീകാരം നഷ്ടപെട്ട കാര്യങ്ങള്‍ മറച്ചുവച്ചത് പരീക്ഷ നടത്തിപ്പില്‍ വ്യാപകമായ കൃത്രിമത്തിന് സഹായകമായതായി ആരോപണമുണ്ട്. കോളെജിന്‍റെ അംഗീകാരം പുതുക്കുന്നതിനുള്ള നടപടികളോ യുജിസി യുടെ കോളെജ്തല പരിശോധനയോ കൈകൊണ്ടിട്ടില്ല. കോളെജ് പ്രിന്‍സിപ്പല്‍ എംജി സര്‍വ്വകലാശാല സിണ്ടിക്കേറ്റ് അംഗമായിരുന്നിട്ടും യൂണിവേഴ്സിറ്റി ഇക്കാര്യങ്ങളില്‍ ശ്രദ്ധവയ്ക്കാനും തയ്യാറായില്ലെന്നും പരാതിയില്‍ പറഞ്ഞു.

Trending

No stories found.

Latest News

No stories found.