പെരുമ്പാമ്പാവൂർ: കാറിൽ റോഡുമാർഗം 12 രാജ്യങ്ങളിലേക്കുള്ള മഹാവധൂതം ഗ്രന്ഥരചനാ യാത്രയ്ക്ക് ഞായറാഴ്ച വൈകിട്ടു പെരുമ്പാവൂർ ശ്രീ സ്വാമി വൈദ്യ ഗുരുകുലത്തിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങോടു കൂടി തുടക്കമായി. ഏഴു ഭാഷകളിൽ രചിക്കുന്ന മഹാവധൂതം എന്ന ഗ്രന്ഥം ലോകമെമ്പാടുമുള്ള അവധൂതന്മാരെക്കുറിച്ചുള്ള ഗ്രന്ഥമാണ്. ഗ്രന്ഥകാരി ലക്ഷ്മി ദൂത അമ്മ ഡോ അജിത, ഗ്രന്ഥത്തിന് മാർഗദർശിയായ ജയകുമാർ എന്നിവരാണ് യാത്രാസംഘത്തിൽ ഉള്ളത്.
കഴിഞ്ഞ 19 വർഷമായി മഹാവൈദ്യനും അഗസ്ത്യാശ്രമ സ്ഥാപകനുമായ സുധീർവൈദ്യരുടെ നിർദ്ദേശപ്രകാരം ഈ ഗ്രന്ഥരചനക്കായുള്ള അറിവുകൾ അവധൂതർ ജീവിച്ചിരുന്ന സ്ഥലങ്ങളിൽ നേരിട്ട് പോയി ശേഖരിക്കുന്ന യാത്രയിലാണ്ഈ മൂവർസംഘം. അതിനായി കാറിൽ ഇവർ നടത്തിയ യാത്രകൾ ഏതാണ്ട് 19 ലക്ഷം കഴിഞ്ഞിരുന്നു. 30000 കിലോമീറ്റർ ദൂരം 109 ദിവസം കൊണ്ട് നടത്തിയ ഭാരത ദർശനം ആയിരുന്നു ഏറ്റവും അവസാനം ചെയ്ത യാത്ര.
സുധീർവൈദ്യരുടെ ആശയങ്ങളും ഉൾക്കാഴ്ചകളും അതേപടി സാക്ഷാത്കരിക്കുന്ന ഇടമായതിനാലാണ് ശ്രീസ്വാമി വൈദ്യഗുരുകുലത്തിൽ നിന്നും മഹാവധൂതം ഗ്രന്ഥരചനാ യാത്രയുടെ പുതിയ അദ്ധ്യായം ഇവർ ആരംഭിച്ചത് ഗുരുകുലാങ്കണത്തിൽ നടന്ന ഗംഭീരമായ യാത്രാരംഭ ചടങ്ങിൽ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ വ്യക്തികൾ പങ്കെടുത്തു ശ്രീമുദ്ര നൃത്ത ഗുരുകുലത്തിൻ്റെ സ്വാഗത നൃത്തത്തോടു കൂടി തുടങ്ങിയ ചടങ്ങിൽ അഗസ്ത്യാശ്രമം പ്രസിഡണ്ട് ഡോ യോഗി ദാസ്,ശ്രീസ്വാമി ഗുരുകുലം ട്രസ്റ്റ് മാനേജിങ് ട്രസ്റ്റീ ഡോ അഭിലാഷ് വി ആർ നാഥ് , ഫൗണ്ടർ കീർത്തികുമാർ എന്നിവർ ചേർന്ന് യാത്രയ്ക്കുള്ള വാഹനം ഗ്രന്ഥകാരി ലക്ഷ്മി ദൂതയ്ക്കു കൈമാറി. ചലച്ചിത്രനടൻ ദേവൻ, ആലുവ ഹൃദയ കെയർ സ്ഥാപകൻ ഡോ എ ഗോപാലകൃഷ്ണപിള്ള, കോസ്റ്റ് ഗാർഡ് കമാണ്ടർ ഡി ഐ ജി രവി, അഡ്വ എം പി കൃഷ്ണൻ നായർ, അഡ്വ പി കെ രാംകുമാർ , ഡോ രാജേഷ് ടി. എയിംസ് , ഡോ എം സി ദിലീപ് കുമാർ, സി എച്ച് മുസ്തഫ മൗലവി , ഡോ രാഹുൽ ലക്ഷ്മൺ ഫാദർ ജസ്റ്റിൻ പനക്കൽ, പ്രസന്നൻ അടികൾ ക്വാജ ഗൗസി പീർ എന്നിവർ യാത്രയ്ക്കുള്ള ആശംസ പ്രഭാഷണങ്ങൾ നടത്തി