മാഹി പാലം
മാഹി പാലം

അറ്റക്കുറ്റപ്പണിക്കായി ഏപ്രിൽ 29 മുതൽ മാഹി പാലം അടച്ചിടും

പന്ത്രണ്ടു ദിവസത്തേക്കാണ് പാലം അടച്ചിടുന്നത്

കോഴിക്കോട്: കോഴിക്കോട്- കണ്ണൂർ ദേശീയപാതയിലെ മാഹിപാലം അറ്റകുറ്റപ്പണിയുടെ ഭാഗമായി അടച്ചിടും. ഏപ്രിൽ 29 മുതൽ മെയ് 10 വരെയാണ് അടച്ചിടുക.

കോഴിക്കോടുനിന്ന് കണ്ണൂർ ഭാഗത്തേക്ക് വരുന്ന ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കുഞ്ഞിപ്പള്ളിയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് മോന്താൽപാലംവഴി പോകണം. തലശേരിയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ചൊക്ലി-മേക്കുന്ന്-മോന്താൽപാലം വഴിയോ മാഹിപ്പാലത്തിന്‍റെ അടുത്തുനിന്ന് ഇടത്തോട്ട് തിരിഞ്ഞ് പെരിങ്ങാടി വഴി മോന്താൽപാലം വഴിയോ പോകണം.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com