

പ്രീജ സുരേഷ്
പാലക്കാട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ആരോപണം ഉയർത്തി മഹിളാ കോൺഗ്രസ് പ്രവർത്തക. ജില്ലാ ജനറൽ സെക്രട്ടറി പ്രീജ സുരേഷാണ് രാഹുലിനെതിരേ രംഗത്തെത്തിയത്. സീറ്റ് നൽകാതെ ചതിച്ചെന്നാണ് പ്രീജ സുരേഷ് ആരോപിക്കുന്നത്.
തെരഞ്ഞെടുപ്പിൽ രാഹുലിനു വേണ്ടി താൻ പണിയെടുത്തതായും വ‍്യാജനെന്ന് പലരും പറഞ്ഞ സമയത്തും ചേർത്തു പിടിച്ചിരുന്നുവെന്നും എന്നാൽ അനുഭവത്തിലൂടെ അത് തെളിയുകയാണെന്നും പ്രീജ പറഞ്ഞു. കോൺഗ്രസ് നേതൃത്വം പിരായിരിൽ പലയിടത്തും പണം വാങ്ങിയാണ് സീറ്റ് നൽകിയതെന്നും പിരായിരി പഞ്ചായത്തിലെ കൊടുന്തിരപ്പുള്ളി വാർഡിൽ നിന്ന് സീറ്റ് നൽകിയെങ്കിലും മറ്റൊരാൾക്ക് നൽകുകയായിരുന്നുവെന്നും പ്രീജ സുരേഷ് കൂട്ടിച്ചേർത്തു.