തിരുവനന്തപുരം: മഹിപാൽ യാദവ് ഐപിഎസിനെ എക്സൈസ് കമ്മിഷണറായി നിയമിച്ചു. എസ്. ആനന്ദ കൃഷ്ണൻ വിരമിച്ച ഒഴിവിലാണ് നിയമനം. 1997 ബാച്ച് ഐപിഎസ് ഓഫീസറായ മഹിപാൽ യാദവ് കേന്ദ്ര ഡപ്യൂട്ടേഷൻ അവസാനിച്ചതിനെ തുടർന്നാണ് സംസ്ഥാനത്തേക്ക് തിരിച്ചെത്തിയത്. എഡിജിപിയാണ് അദ്ദേഹത്തെ എക്സൈസ് കമ്മിഷണറായി നിയമിച്ചത്.