മകരവിളക്ക്: ഈ വർഷം 351 കോടിയുടെ വരുമാനം; നാണയങ്ങൾ ഇനിയും എണ്ണാന്‍ ബാക്കി

നാണയം എണ്ണാന്‍ നിയോഗിച്ച ജീവനക്കാർക്ക് നിലവിൽ വിശ്രമം അനുവദിച്ചിരിക്കുകയാണ്. 
മകരവിളക്ക്: ഈ വർഷം 351 കോടിയുടെ വരുമാനം; നാണയങ്ങൾ ഇനിയും എണ്ണാന്‍ ബാക്കി

തിരുവനന്തപുരം: ശബരിമലയിൽ ഈ വർഷം മണ്ഡല മകരവിളക്ക് തീർഥാടന കാലത്ത് 351 കോടിയുടെ വരുമാനം ലഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് അഡ്വ എസ് അന്തഗോപന്‍. 

നാണയങ്ങൾ ഇനിയും എണ്ണിത്തീരാനുണ്ട്. ഏകദേശം 20 കോടിയോളം രൂപയുടെ നാണയം കാണിക്കയായി തന്നെ ലഭിച്ചെന്നാണ് വിലയിരുത്തൽ. നാണയം എണ്ണാന്‍ നിയോഗിച്ച ജീവനക്കാർക്ക് നിലവിൽ വിശ്രമം അനുവദിച്ചിരിക്കുകയാണ്. 

70 ദിവസത്തോളമായി അവർ ജോലി ചെയ്യുകയാണെന്നും തുടർച്ചയായുള്ള ജോലി കാരണം പലർക്കും ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകുന്നതായി പരാതി പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇനിയും ബാക്കിയുള്ള നാണയങ്ങൽ ഫെബ്രുവരി 5 മുതൽ എണ്ണി തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. 

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com