ഓണക്കാലത്ത് റെക്കോർഡ് വിൽപ്പനയുമായി മലബാർ മിൽമ

മുൻ വർഷത്തെ അപേക്ഷിച്ച് പാൽ വിൽപ്പനയിൽ ആറ് ശതമാനത്തിന്‍റെയും തൈര് വിൽപ്പനയിൽ പതിനൊന്നു ശതമാനത്തിന്‍റെയും വർധന
Milma milk
Milma milk

കോഴിക്കോട്: ഓണക്കാലത്ത് വിൽപ്പനയിൽ മികച്ച നേട്ടം കൊയ്ത് മലബാർ മിൽമ. ഓഗസ്റ്റ് 24 മുതൽ 28 വരെ 48.58 ലക്ഷം ലിറ്റർ പാലും 9.03 ലക്ഷം കിലോ തൈരും വിൽപ്പന നടത്താൻ മലബാർ മിൽമയ്ക്ക് കഴിഞ്ഞു.

മുൻ വർഷത്തെ അപേക്ഷിച്ച് പാലിൽ ആറ് ശതമാനവും തൈരിൽ പതിനൊന്നു ശതമാനവും വിൽപ്പ വർധന രേഖപ്പെടുത്തി. പൂരം, ഉത്രാടം ദിവസങ്ങളിൽ മാത്രമായി 25 ലക്ഷം ലിറ്റർ പാൽ വിൽപ്പന നടത്തി.

ഇതുകൂടാതെ 573 മെട്രിക് ടൺ നെയ്യും 173 മെട്രിക് ടൺ പായസം മിക്സും 53 മെട്രിക് ടൺ പേഡയും ഓണത്തോനനുബന്ധിച്ച് വിൽപ്പമ നടത്താൻ സാധിച്ചെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി, മലബാർ മിൽമ മാനേജിങ് ഡയറക്ടർ ഡോ.പി.മുരളി എന്നിവർ അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com