മലബാറിൽ സീറ്റ് ക്ഷാമമുണ്ടെന്ന് സമിതി, ബാച്ച് വർധിപ്പിക്കാന്‍ ആലോചന

സപ്ലിമെന്‍ററി അപേക്ഷകളുടെ എണ്ണം കൂടി പരിഗണിച്ചാവണം ബാച്ച് തീരുമാനിക്കാനെന്ന് ശുപാർശയിൽ പറയുന്നു.
Malabar plus one seat crisis: committee planning to propose more seats
മലബാറിൽ സീറ്റ് ക്ഷാമമുണ്ടെന്ന് സമിതി, ബാച്ച് വർധിപ്പിക്കാന്‍ ആലോചനrepresentative image

തിരുവനന്തപുരം: മലപ്പുറത്ത് പ്ലസ് വൺ സീറ്റ് ക്ഷാമമുണ്ടെന്നും അധിക സീറ്റ് വേണമെന്നും സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നിയമിച്ച കമ്മിറ്റി ശുപാര്‍ശ. മലപ്പുറം ആർഡിഡി, വിദ്യാഭ്യാസ ജോയിന്‍റ് ഡയറക്ടർ എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് നിയമസഭയിലെത്തി റിപ്പോർട്ട് സമർപ്പിച്ചത്.

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസ മന്ത്രി ജൂൺ 25ന് വിദ്യാർഥി സംഘടനകളുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് സമിതിയെ നിയോഗിച്ചത്. സപ്ലിമെന്‍ററി അപേക്ഷകളുടെ എണ്ണം കൂടി പരിഗണിച്ചാവണം ബാച്ച് തീരുമാനിക്കാനെന്ന് ശുപാർശയിൽ പറയുന്നു. എന്നാൽ മുഖ്യമന്ത്രിയോട് ആലോചിച്ച ശേഷം വിദ്യാഭ്യാസ വകുപ്പ് മലപ്പുറത്തെ പ്ലസ് വൺ അധിക ബാച്ചുകളുടെ എണ്ണം നിശ്ചയിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

മലപ്പുറത്ത് സീറ്റുകൾ ഇഷ്ടം പോലെ ഉണ്ടെന്ന് മുൻപ് പറഞ്ഞ വിദ്യാഭ്യാസ മന്ത്രി, ഒടുവിൽ പറഞ്ഞത് ഏഴായിരം പേർക്ക് കൂടി സീറ്റ് കിട്ടാനുണ്ടെന്നായിരുന്നു. എന്നാൽ സപ്ലിമെന്‍ററി അലോട്ട്മ‌െന്‍റിനുള്ള അപേക്ഷ പൂർത്തിയായപ്പോൾ ജില്ലയിൽ ഇനിയും 16881 പേര്‍ക്ക് സീറ്റ് കിട്ടാനുണ്ട്. മലബാറിലാകെയും പ്രശ്നമുണ്ട്. പാലക്കാട് 8139 ഉം കോഴിക്കോട് 7192 ഉം കണ്ണൂരിൽ 4623 ഉം സീറ്റുകൾ ആവശ്യമാണ്. മലപ്പുറത്ത് കമ്മ്യൂണിറ്റി ക്വോട്ട സീറ്റുകളടക്കം ചേർത്ത് ഇനി 6937 സീറ്റുകളാണ് ബാക്കിയുള്ളത്. പതിനായിരത്തിലേറെ സീറ്റുകൾ ഇനി മലപ്പുറത്ത് മാത്രം വേണമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

Trending

No stories found.

Latest News

No stories found.