
മലക്കപ്പാറയില്‍ മാതാപിതാക്കൾക്കൊപ്പം ഉറങ്ങുകയായിരുന്ന 4 വയസുകാരനെ പുലി ആക്രമിച്ചു
symbolic image
തൃശൂര്‍: മലക്കപ്പാറയില്‍ നാലുവയസുകാരനെ പുലി ആക്രമിച്ചു. മലക്കപ്പാറ വീരൻകുടി ആദിവാസി ഊരിലെ ബേബി- രാധിക ദമ്പതികളുടെ മകന്‍ രാഹുലിനെയാണ് പുലി ആക്രമിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 2.30 ഓടെയായിരുന്നു സംഭവം.
താത്കാലിക ഷെഡ്ഡിൽ കയറിയ പുലി മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ ആക്രമിക്കുകയായിരുന്നു. പിന്നാലെ കുട്ടിയുടെ മാതാപിതാക്കള്‍ ബഹളം വച്ചതോടെ പുലി ഓടിപ്പോയി. കുഞ്ഞിന്‍റെ തലയ്ക്കാണ് പരുക്കേറ്റത്. കുട്ടിയെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.