മലങ്കര ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നു; അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശം

ഷട്ടറുകള്‍ 50 സെന്‍റി മീറ്റര്‍ വീതമാണ് ഉയർത്തിയിരിക്കുന്നത്.
Malankara Dam shutters opened
മലങ്കര ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നു; അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശംVideo Screenshot
Updated on: 

കൊച്ചി: കനത്ത മഴയുടെ പശ്ചാത്തലത്തിൽ ജലനിരപ്പ് ഉയര്‍ന്നതോടെ മലങ്കര ഡാമിന്‍റെ 2 ഷട്ടറുകള്‍ കൂടി തുറന്നു. ഇതോടെ തുറന്ന ഷട്ടറുകളുടെ എണ്ണം നാലായി. 2 ഷട്ടറുകള്‍ 50 സെന്‍റി മീറ്റര്‍ വീതമാണ് ഉയർത്തിയിരിക്കുന്നത്. നേരത്തെ 2 ഷട്ടറുകൾ 20 സെന്‍റിമീറ്റര്‍ വീതം ഉയര്‍ത്തിയിരുന്നു.

തൊടുപുഴ, മൂവാറ്റുപുഴ ആറുകളില്‍ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കയാണ്. ആവശ്യമെങ്കില്‍ കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കുമെന്നും ആറിന്‍റെ ഇരുകരകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com