തെരഞ്ഞെടുപ്പ് ഫലം സഭയുടെ നിലപാട് ശരിവയ്ക്കുന്നു; ഓര്‍ത്തഡോക്‌സ് സഭ

തെരഞ്ഞെടുപ്പുകളില്‍ സമ്മര്‍ദതന്ത്രം പ്രയോഗിക്കുന്നത് ജനാധിപത്യസംവിധാനത്തിന് ഭൂഷണമല്ലെന്ന പക്വമായ സമീപനമാണ് തുടക്കം മുതല്‍ സഭ സ്വീകരിച്ചത്
lok sabha election 2024 kerala
lok sabha election 2024 kerala
Updated on

കോട്ടയം: ജനാധിപത്യത്തിന്‍റെ മഹത്തായ ഉത്സവത്തില്‍ വിജയം കൈവരിച്ച മുഴുവന്‍ ജനപ്രതിനിധികളെയും മലങ്കര ഓര്‍ത്തഡോക്‌സ് സഭ അനുമോദിക്കുന്നതായി അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ. മലങ്കര ഓര്‍ത്തഡോക്‌സ് സഭ  തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അന്നു മുതല്‍ എടുത്ത നിലപാടുകള്‍ക്കുള്ള അംഗീകാരം കൂടിയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഒരു സ്ഥാനാര്‍ഥിയെയോ ഒരു മുന്നണിയെയോ പരസ്യമായി പിന്തുണയ്ക്കാനോ തള്ളിപ്പറയാനോ മലങ്കര ഓര്‍ത്തഡോക്‌സ് സഭ തയാറായില്ല.സഭാ വിശ്വാസികള്‍ക്ക്  യുക്തമായ തീരുമാനമെടുക്കാന്‍ അവകാശമണ്ടെന്ന നിലപാടാണ് സഭാ നേതൃത്വം സ്വീകരിച്ചത്. തെരഞ്ഞെടുപ്പുകളില്‍ സമ്മര്‍ദതന്ത്രം പ്രയോഗിക്കുന്നത് ജനാധിപത്യസംവിധാനത്തിന് ഭൂഷണമല്ലെന്ന പക്വമായ സമീപനമാണ് തുടക്കം മുതല്‍ സഭ സ്വീകരിച്ചത്. ഭാഷയിലും, സംസ്കാരത്തിലും , ആശയത്തിലും,  വൈവിധ്യo   തുളുമ്പുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് അദ്ദേഹം പറഞ്ഞു. അനർഹമായ അവകാശവാദങ്ങൾ ഉന്നയിച്ച് തെരഞ്ഞെടുപ്പിനെ കുറുക്കുവഴിയാക്കാൻ ശ്രമിച്ചവർക്ക് ജനങ്ങൾ നൽകിയ തിരിച്ചടി, രാഷ്ട്രീയ കക്ഷികൾ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ അവകാശവാദങ്ങള്‍ക്കും ഉപരിയായി ജനങ്ങളാണ് ജനാധിപത്യത്തിന്റെ ശക്തി എന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണ്. ജനങ്ങള്‍ നല്‍കിയിരിക്കുന്ന അധികാരം രാജ്യത്തിന്റെ അഭിവൃദ്ധിക്കും സമൂഹത്തിന്റെ ഉന്നമനത്തിനും നാടിന്റെ പുരോഗതിക്കുമാണെന്നുളള ചിന്ത ഒരോ ജനപ്രതിനിധിയുടെയും മനസില്‍ ഉണ്ടാകുമെന്ന് സഭ പ്രതീക്ഷിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ടവരെ തിരിച്ചുവിളിക്കാനുള്ള അധികാരവും ജനങ്ങളില്‍ നിക്ഷിപ്തമാണെന്ന് ഓരോ ജനപ്രതിനിധിയും ഓര്‍ക്കണം.വ്യത്യസ്ഥ രാഷ്ട്രീയ നിലപാടുകളെ പിന്തുടര്‍ന്നവരാണ് വിജയിച്ചു വന്നിരിക്കുന്നതെങ്കിലും ഇനി മുതല്‍ എല്ലാ ജനങ്ങളുടെയും ജനപ്രതിനിധികളായി മാറുമ്പോഴാണ് ജനാധിപത്യം കൂടുതല്‍ മനോഹരമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com