മലപ്പുറം കാളികാവിൽ കടുവയെ പിടിക്കാൻ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി!

കടുവയെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല.
malappuram leopard trapped in tiger cage

കാളികാവിൽ നരഭോജിക്കടുവയ്ക്കായി സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി!

Updated on

മലപ്പുറം: കാളികാവിൽ നരഭോജിക്കടുവയെ പിടികൂടുന്നതിനായി സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. കേരള എസ്റ്റേറ്റ് സി വൺ ഡിവിഷനിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.

ഈ മാസം 15ന് കാളികാവിൽ ടാപ്പിങ് തൊഴിലാളിയായ കളപ്പറമ്പിൽ ഗഫൂർ അലിയെ (44) കടുവ കടിച്ചു കൊന്നിരുന്നു. ഇതിനു പിന്നാലെയാണ് ആർആർടി സംഘങ്ങൾ തെരച്ചിൽ നടത്തുകയും വിവധയിടങ്ങളിൽ കൂടുകൾ സ്ഥാപിക്കുകയും ചെയ്തത്. ഈ കൂട്ടിലാണ് ഇപ്പോൾ 15 ദിവസങ്ങൾക്കിപ്പുറം പുലി കുടുങ്ങുന്നത്.

ബുധനാഴ്ച രാത്രിയിൽ കരുവാരക്കുണ്ട് പ്രദേശത്ത് പുലി ഇറങ്ങി പ്രദേശവാസിയുടെ വളർത്തുനായയെ ആക്രമിക്കുകയും ചെയ്തിരുന്നു. കടുവയ്ക്കു പിന്നാലെ പ്രദേശത്ത് പുലിയിറങ്ങിയതോടെ പ്രദേശവാസികളെ കടുത്ത ആശങ്കയിലക്കിയിരുന്നു. അതേസമയം, കടുവയെ ഇതുവരെ പിടികൂടാനും സാധിച്ചിട്ടില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com