
മലപ്പുറം: മലപ്പുറം വേങ്ങര മിനി ഊട്ടിയിൽ വാഹനാപകടം. സ്കൂൾ വിദ്യാർഥികളായ കുട്ടികൾ മരിച്ചു. കൊട്ടപ്പുറം സ്വദേശികളായ മുഫീദ്, വിനായക് എന്നിവരാണ് മരിച്ചത്. ലോറിയും ഇരുചക്രവാഹനവും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഞായറാഴ്ച രാവിലെയാണ് സംഭവം. മുഫീദ്, വിനായക് എന്നിവർ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യവേ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നെന്നാണ് വിവരം.