
അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശി മരിച്ചു
symbolic image
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിൽ കഴിയുകയായിരുന്ന മലപ്പുറം സ്വദേശി മരിച്ചു.
ചേലമ്പ്ര സ്വദേശിയായ ഷാജിയാണ് മരിച്ചത്. ഇതോടെ ഒരു മാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ആറു പേർ മരിച്ചതായാണ് കോഴിക്കോട് മെഡിക്കൽ കോളെജ് അധികൃതർ സ്ഥിരീകരിക്കുന്നത്.
അതേസമയം, കഴിഞ്ഞ ദിവസം മലപ്പുറം സ്വദേശിനിയായ പത്തു വയസുകാരിക്കും രാമനാട്ടുകര സ്വദേശിനിയായ യുവതിക്കും രോഗം സ്ഥിരീകരിച്ചിരുന്നു.