മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം വിഫലം; ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ ലോറി ഉയർത്തി, ക്ലീനറുടെ മൃതദേഹം കണ്ടെത്തി

7 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിൽ മുസ്തഫയുടെ മൃതദേഹം ലോറിയുടെ ക്യാബിനുള്ളിൽ കണ്ടെത്തി
malappuram quarry accident minilorry musthafa death

ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ ലോറി ഉയർത്തി, ക്ലീനറുടെ മൃതദേഹം കണ്ടെത്തി

Updated on

മലപ്പുറം: മലപ്പുറം ആതവനാട് വെള്ളക്കെട്ടിലേക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ‌ ക്ലീനർക്കായി മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം വിഫലമായി. മേൽമുറി പൈക്കിനിപറമ്പ് കുന്നത്തൊടി മുസ്തഫ (45)യാണ് മരിച്ചത്.

7 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിൽ മുസ്തഫയുടെ മൃതദേഹം ലോറിയുടെ ക്യാബിനുള്ളിൽ കണ്ടെത്തി. വെള്ളക്കെട്ടിലേക്ക് മറിഞ്ഞ ലോറി പൂർണമായി പുറത്തെടുത്തു. ഹൈഡ്രോളിക് കട്ടർ ഇറക്കി ലോറി ക്യാബിൻ പൊളിച്ചു മാറ്റുകയായിരുന്നു. വാഹനത്തിലെ ഡ്രൈവർ ചട്ടിപ്പറമ്പ് ചെങ്ങോട്ടുർ കാട്ടികുളങ്ങര ജാഫറിനെ ഉച്ചയോടെ പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

logo
Metro Vaartha
www.metrovaartha.com