പട്ടയത്തിലെ തെറ്റുതിരുത്താൻ 7.5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു; വില്ലേജ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

തിരുവാലി സ്വദേശിയാണ് പട്ടയത്തിലെ തെറ്റുതിരുത്താൻ എത്തിയത്
malappuram village assistant bribery arrest
പട്ടയത്തിലെ തെറ്റുതിരുത്താൻ 7.5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു; വില്ലേജ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
Updated on

വണ്ടൂർ: പട്ടയത്തിലെ തെറ്റുതിരുത്തുന്നതിന് ഏഴര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. തിരുവാലി വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ് പന്തപ്പാടൻ നിഹ്മത്തുള്ള (50) ആണ് അറസ്റ്റിലായത്. ആദ്യ ഗഡുവായി ആവശ്യപ്പെട്ട 50,000 രൂപ കൈമാറുന്നതിനിടെയിലാണ് അറസ്റ്റിലായത്.

തിരുവാലി സ്വദേശിയാണ് പട്ടയത്തിലെ തെറ്റുതിരുത്താൻ എത്തിയത്. കൈക്കൂലിയായി ഏഴര ലക്ഷം രൂപയാണ് വില്ലേജ് അസിസ്റ്റന്‍റായ നിയാമത്തുള്ള ആവശ്യപ്പെട്ടത്. ആദ്യ​ഗഡുവായി 2 ലക്ഷം രൂപ കൈമാറാനായിരുന്നു നിർദേശം. ഉടനെ വിജിലൻസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വിജിലൻസിന്‍റെ നിർദേശപ്രകാരം 50,000 രൂപയുമായി തിരുവാലി സ്വദേശി വില്ലേജ് ഉദ്യോഗസ്ഥനെ കാണാനെത്തിയപ്പോൾ വിജിലൻസ് ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com