വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രഭിൻ അറസ്റ്റിൽ

ഗാർഹിക പീഡനം, ആത്മഹത‍്യ പ്രേരണ തുടങ്ങിയ വകുപ്പുകളാണ് പ്രഭിനെതിരേ ചുമത്തിയിരിക്കുന്നത്
Vishnuja's death; husband Prabhin arrested
വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രഭിൻ അറസ്റ്റിൽ
Updated on

മലപ്പുറം: എളങ്കൂരിൽ ഭർതൃ വീട്ടിൽ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പ്രഭിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. മഞ്ചേരി പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഗാർഹിക പീഡനം, ആത്മഹത‍്യ പ്രേരണ തുടങ്ങിയ വകുപ്പുകളാണ് പ്രഭിനെതിരേ ചുമത്തിയിരിക്കുന്നത്. പ്രഭിനെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം

കഴിഞ്ഞ വ‍്യാഴാഴ്ചയായിരുന്നു പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജയെ (25) ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 2023 മെയ് മാസത്തിലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. സ്ത്രീധനത്തിന്‍റെയും സൗന്ദര‍്യത്തിന്‍റെയും ജോലിയില്ലാത്തതിന്‍റെയും പേരിൽ ഭർത്താവ് വിഷ്ണുജയെ പീഡിപ്പിച്ചിരുന്നുവെന്നും ഇതിനെല്ലാം ഭർത്താവിന്‍റെ ബന്ധുക്കൾ കൂട്ടുനിന്നുവെന്നും വിഷ്ണുജയുടെ കുടുംബം ആരോപിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com