മലപ്പുറത്ത് യുവതി ജീവനൊടുക്കിയ സംഭവം: കൂടുതൽ വെളിപ്പെടുത്തലുമായി സുഹൃത്ത്

വിഷ്ണുജയെ പ്രഭിന് സംശയമായിരുന്നുവെന്ന് സുഹൃത്ത് പറഞ്ഞു.
malappuram woman took her own life: friend reveals more
മലപ്പുറത്ത് യുവതി ജീവനൊടുക്കിയ സംഭവം: കൂടുതൽ വെളിപ്പെടുത്തലുമായി സുഹൃത്ത്
Updated on

മലപ്പുറം: മലപ്പുറം എളങ്കൂരിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി സുഹൃത്ത്. വിഷ്ണുജയെ ഭർത്താവ് പ്രഭിൻ നിരന്തരം മർദിച്ചിരുന്നതായി സുഹൃത്ത് വ്യക്തമാക്കി. വിഷ്ണുജയെ പ്രഭിന് സംശയമായിരുന്നു. ഫോണിൽ സംസാരിക്കുന്നതിനു പോലും നിയന്ത്രണങ്ങളുണ്ടായിരുന്നുവെന്നും സുഹൃത്ത് പറഞ്ഞു.

ഉപദ്രവം സഹിക്കാൻ ആവാത്തപ്പോൾ വിഷ്ണുജ തന്നെ വിളിക്കാറുണ്ടായിരുന്നുവെന്നു അപ്പോഴൊക്ക വീട്ടിലേക്ക് തിരിച്ചുവരുവാൻ പറയുകയാണ് ചെയ്യുക എന്ന് സുഹൃത്ത് വ്യക്തമാക്കി. എന്നാൽ, ഒരു ജോലി ലഭിച്ചാൽ എല്ലാം ശരിയാകുമെന്നാണ് വിഷ്ണുജ കരുതിയിരുന്നത്.

വിഷ്ണുജയുടെ വാട്ട്സ് ആപ്പ് പ്രഭിൻ കണക്റ്റ് ചെയ്തതിനാൽ സുഹൃത്തുക്കളുമായി ഒന്നും സംസാരിക്കാൻ സാധിക്കില്ലായിരുന്നു. ടെല​ഗ്രാമിലാണ് സംസാരിച്ചിരുന്നത്.

തന്നെ കുറിച്ച് എന്തെങ്കിലും സംസാരിക്കാറുണ്ടോ എന്നറിയാൻ പ്രഭിന് വിഷ്ണുജയുടെ നമ്പറിൽ നിന്ന് സുഹൃത്തുകൾക്ക് മെസേജ് അയക്കാറുണ്ടായിരുന്നു എന്നും സുഹൃത്ത് വെളിപ്പെടുത്തുന്നു. ഫോൺ വിളിച്ച് സ്പീക്കറിലിട്ട് സുഹൃത്തുക്കളോട് സംസാരിക്കാൻ പറയാറുണ്ടായിരുന്നു പ്രഭിൻ. എന്നാൽ നേരത്തെ ഈ കാര്യം വിഷ്ണുജ സുഹൃത്തുകളെ വിളിച്ച് പറയാറാണ് ചെയ്യാറെന്ന് സുഹൃത്ത് വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com