യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

മരിച്ചത് ചേരൂർ സ്വദേശിനി ജലീസ
malappuram women death

യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Updated on

മലപ്പുറം വേങ്ങര കണ്ണമംഗലം മിനി കാപ്പിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചേരൂർ മിനികാപ്പ് സ്വദേശി നിസാറിന്‍റെ ഭാര്യ ജലീസയെ(31) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ നമസ്കാരത്തിനായി അന്വേഷിച്ചപ്പോഴാണ് വീടിന്‍റെ പിൻവശത്തുള്ള ഷെഡിലെ കഴുക്കോലിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം രംഗത്തെത്തി.

യുവതിയുടെ ഭർത്താവ് വിദേശത്താണ്. കഴിഞ്ഞ ദിവസങ്ങളിൽ ഭർതൃമാതാവായി വഴക്കുണ്ടായിരുന്നു. ഇതായിരിക്കാം ജലീസ് ജീവനൊടുക്കാൻ കാരണമെന്നാണ് സംശയം. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com