സിനിമാ താരം വിശാഖ് നായർക്ക് വധഭീഷണി

സോഷ‍്യൽ മീഡിയയിലൂടെയാണ് വിശാഖ് ഈ കാര‍്യം വെളിപെടുത്തിയത്
Malayalam film actor Visakh Nair received death threats
വിശാഖ് നായർ
Updated on

തിരുവനന്തപുരം: മലയാളി സിനിമാ താരം വിശാഖ് നായർക്ക് കങ്കണ റണാവത്ത് പ്രധാന വേഷത്തിലെത്തുന്ന എമർജെൻസി എന്ന ചിത്രത്തിൽ അഭിനയിച്ചതിനെ തുടർന്ന് വധഭീഷണി. ചിത്രത്തിൽ ഇന്ദിരാ ഗാന്ധിയുടെ മകൻ സഞ്ജയ് ​ഗാന്ധിയുടെ വേഷമാണ് വിശാഖ് അവതരിപ്പിക്കുന്നത്. എന്നാൽ സഞ്ജയ് ​ഗാന്ധിയുടെ വേഷം ജർനയ്ൽ സിങ് ഭിന്ദ്രാൻവാലെയുടേതാണ് എന്ന് തെറ്റിദ്ധരിച്ചാണ് വധഭീഷണി എത്തുന്നതെന്നാണ് താരം പറയുന്നത്.

സോഷ‍്യൽ മീഡിയയിലൂടെയാണ് വിശാഖ് ഈ കാര‍്യം വെളിപെടുത്തിയത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി താൻ വധഭീഷണി നേരിടുകയാണെന്നും എമർജൻസി സിനിമയിൽ അവതരിപ്പിക്കുന്ന കഥാപാത്രം ജർനയ്ൽ സിങ് ഭിന്ദ്രാൻവാലെയുടേതാണെന്ന് തെറ്റിദ്ധരിച്ചാണ് ഒരുകൂട്ടം ആളുകൾ ഭീഷണി സന്ദേശം അയക്കുന്നതെന്നും താരം വെളിപെടുത്തി. ഇത് തെളിയിക്കുന്നതിനായി ചിത്രത്തിലെ ക‍്യാരക്റ്റർ പോസ്റ്ററും വിശാഖ് പങ്ക് വെച്ചിരുന്നു.

അടിയന്തരാവസ്ഥ പ്രമേയമായി വരുന്ന ചിത്രത്തിൽ കങ്കണയാണ് ഇന്ദിരാ ഗാന്ധിയായി വേഷമിടുന്നത്. കങ്കണ തന്നെയാണ് ചിത്രത്തിന്‍റെ സംവിധാനവും. ചിത്രത്തിനെതിരെ രാജ‍്യത്തിന്‍റെ വിവിധ കോണിൽ നിന്നും വിമർശനം ഉയരുന്നുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com