സിവിൽ സർവീസ് പരീക്ഷ: നൂറു റാങ്കിൽ ആറു മലയാളികൾ

പാലാ സ്വദേശി ഗഹനയ്ക്ക് ആറാം റാങ്ക്, ബാലരാമപുരം സ്വദേശി ആര്യയ്ക്ക് 36ാം റാങ്ക്; ആദ്യ നാലു റാങ്കുകളും പെൺകുട്ടികൾക്ക്; ഇഷിത കിഷോ​ർ ദേ​ശീ​യ ത​ല​ത്തി​ൽ ഒ​ന്നാമത്
ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഇഷിത കിഷോർ
ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഇഷിത കിഷോർ

ന്യൂ​​​​ഡ​​​​ൽ​​​​ഹി, തി​​രു​​വ​​ന​​ന്ത​​പു​​രം: 2022ലെ ​​​​സി​​​​വി​​​​ൽ സ​​​​ർ​​​​വീ​​​​സ് പ​​​​രീ​​​​ക്ഷാ ഫ​​​​ലം പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. ആ​​​​ദ്യ 10 റാ​​​​ങ്കു​​​​ക​​​​ളി​​​​ല്‍ ഏ​​​​ഴും പെ​​​​ണ്‍കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക്. ആ​​​​ദ്യ 100 റാ​​​​ങ്കു​​​​ക​​​​ളി​​​​ൽ ആ​​റു മ​​​​ല​​​​യാ​​​​ളി​​​​ക​​​​ൾ. ആ​​​​റാം റാ​​​​ങ്ക് നേ​​​​ടി​​​​യ ഗ​​​​ഹ​​​​ന ന​​​​വ്യ ജ​​​​യിം​​​​സാ​​​​ണു മ​​​​ല​​​​യാ​​​​ളി​​​​ക​​​​ളി​​​​ൽ ഒ​​​​ന്നാ​​​​മ​​​​ത്. തി​​രു​​വ​​ന​​ന്ത​​പു​​രം ബാ​​ല​​രാ​​മ​​പു​​രം സ്വ​​ദേ​​ശി ആ​​ര്യ വി.​​എം (36), ചൈ​​ത​​ന്യ അ​​ശ്വ​​തി (37), അ​​നൂ​​പ് ദാ​​സ് (38), എ​​സ്.​​ഗൗ​​തം രാ​​ജ് (63), മാ​​ലി​​നി എ​​സ് (81) എ​​ന്നി​​വ​​രാ​​ണ് ആ​​​​ദ്യ നൂ​​​​റി​​​​ലു​​​​ള്ള മ​​​​റ്റു മ​​​​ല​​​​യാ​​​​ളി​​​​ക​​​​ൾ. ആ​​​​ദ്യ 25 റാ​​​​ങ്കു​​​​ക​​​​ളി​​​​ൽ 14ഉം ​​​​പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കാ​​​​ണ്. എ​​​​ന്നാ​​​​ൽ, യോ​​​​ഗ്യ​​​​ത നേ​​​​ടി​​​​യ 933 പേ​​​​രി​​​​ൽ ആ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കാ​​​​ണു ഭൂ​​​​രി​​​​പ​​​​ക്ഷം. 613 ആ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ളു​​​​ള്ള​​​​പ്പോ​​​​ൾ പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ൾ 320.

ഗ്രേ​​​​റ്റ​​​​ർ നോ​​​​യി​​​​ഡ സ്വ​​​​ദേ​​​​ശി​​​​യാ​​​​യ വ്യോ​​​​മ​​​​സേ​​​​നാ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന്‍റെ മ​​​​ക​​​​ൾ ഇ​​​​ഷി​​​​ത കി​​​​ഷോ​​​​റി​​​​നാ​​​​ണു ദേ​​​​ശീ​​​​യ ത​​​​ല​​​​ത്തി​​​​ൽ ഒ​​​​ന്നാം റാ​​​​ങ്ക്. ഗ​​​​രി​​​​മ ലോ​​​​ഹ്യ​​​​യ്ക്കാ​​​​ണ് ര​​​​ണ്ടാം റാ​​​​ങ്ക്. എ​​​​ൻ. ഉ​​​​മ ഹാ​​​​ര​​​​തി മൂ​​​​ന്നാം റാ​​​​ങ്കും സ്മൃ​​​​തി മി​​​​ശ്ര നാ​​​​ലാം റാ​​​​ങ്കും നേ​​​​ടി. മ​​​​യൂ​​​​ർ ഹ​​​​സാ​​​​രി​​​​ക​​​​യ്ക്കാ​​​​ണ് അ​​​​ഞ്ചാം റാ​​​​ങ്ക്.

കോ​​​​ട്ട​​​​യം പാ​​​​ലാ മു​​​​ത്തോ​​​​ലി സ്വ​​​​ദേ​​​​ശി​​​​നി ഗ​​​​ഹ​​​​ന ന​​​​വ്യ ജ​​​​യിം​​​​സ് (25) എം​​​​ജി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ന​​​​ൽ റി​​​​ലേ​​​​ഷ​​​​ൻ​​​​സി​​​​ൽ ഗ​​​​വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​ക​​​​യാ​​​​ണ്. പാ​​​​ലാ ചാ​​​​വ​​​​റ പ​​​​ബ്ലി​​​​ക് സ്കൂ​​​​ളി​​​​ലാ​​​​ണ് 10 വ​​​​രെ പ​​​​ഠി​​​​ച്ച​​​​ത്. പാ​​​​ലാ സെ​​​​ന്‍റ് മേ​​​​രീ​​​​സ് സ്കൂ​​​​ൾ, അ​​​​ൽ​​​​ഫോ​​​​ൻ​​​​സാ കോ​​​​ളെ​​​​ജ് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​യി​​​​രു​​​​ന്നു തു​​​​ട​​​​ർ​​​​പ​​​​ഠ​​​​നം. പാ​​​​ലാ സെ​​​​ന്‍റ് തോ​​​​മ​​​​സ് കോ​​​​ളെ​​​​ജി​​​​ൽ നി​​​​ന്ന് എം​​​​എ പൊ​​​​ളി​​​​റ്റി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സി​​​​ൽ ഒ​​​​ന്നാം റാ​​​​ങ്ക് നേ​​​​ടി. യു​​​​ജി​​​​സി നാ​​​​ഷ​​​​ന​​​​ൽ റി​​​​സ​​​​ർ​​​​ച്ച് ഫെ​​​​ലോ​​​​ഷി​​​​പ്പും സ്വ​​​​ന്ത​​​​മാ​​​​ക്കി.

പാ​​​​ലാ സെ​​​​ന്‍റ്.​​​​തോ​​​​മ​​​​സ് കോ​​​​ളെ​​​​ജ് റി​​​​ട്ട. ഹി​​​​ന്ദി അ​​​​ധ്യാ​​​​പ​​​​ക​​​​ൻ സി.​​​​കെ. ജ​​​​യിം​​​​സ് തോ​​​​മ​​​​സി​​​​ന്‍റെ​​​​യും സം​​​​സ്കൃ​​​​ത സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ലാ മു​​​​ൻ അ​​​​ധ്യാ​​​​പി​​​​ക ദീ​​​​പാ ജോ​​​​ർ​​​​ജി​​​​ന്‍റെ​​​​യും മ​​​​ക​​​​ളാ​​​​ണ്. ജ​​​​പ്പാ​​​​ൻ അം​​​​ബാ​​​​സ​​​​ഡ​​​​ർ സി​​​​ബി ജോ​​​​ർ​​​​ജി​​​​ന്‍റെ അ​​​​ന​​​​ന്ത​​​​ര​​​​വ​​​​ളു​​​​മാ​​​​ണ്.​​​​ഫോ​​​​റി​​​​ൻ സ​​​​ർ​​​​വീ​​​​സാ​​​​ണ് ഗ​​​​ഹ​​​​ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ബാ​​​​ല​​​​രാ​​​​മ​​​​പു​​​​രം സ്വ​​​​ദേ​​​​ശി​​​​യാ​​​​ണ് വി.​​​​എം.​​​​ആ​​​​ര്യ. ര​​​​ണ്ടാ​​​​മ​​​​ത്തെ ശ്ര​​​​മ​​​​ത്തി​​​​ലാ​​​​ണ് നേ​​​​ട്ടം ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി​​​​യ​​​​ത്. സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രാ​​​​യി​​​​രു​​​​ന്ന വെ​​​​ങ്കി​​​​ടേ​​​​ശ്വ​​​​ര​​​​ൻ പോ​​​​റ്റി​​​​യു​​​​ടെ​​​​യും മി​​​​നി​​​​യു​​​​ടെ​​​​യും ഏ​​​​ക മ​​​​ക​​​​ളാ​​​​ണ് ആ​​​​ര്യ. 2022 ജൂ​​​​ൺ 5നാ​​​​യി​​​​രു​​​​ന്നു പ്ര​​​​ലി​​​​മി​​​​ന​​​​റി പ​​​​രീ​​​​ക്ഷ . മെ​​​​യി​​​​ൻ പ​​​​രീ​​​​ക്ഷ സെ​​​​പ്റ്റം​​​​ബ​​​​ർ 16 മു​​​​ത​​​​ൽ 25 വ​​​​രെ ന​​​​ട​​​​ത്തി. ഡി​​​​സം​​​​ബ​​​​ർ 6ന് ​​​​ഫ​​​​ലം പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. മേ​​​​യ് 18നാ​​​​ണ് അ​​​​ഭി​​​​മു​​​​ഖ​​​​ങ്ങ​​​​ൾ അ​​​​വ​​​​സാ​​​​നി​​​​ച്ച​​​​ത്.

നി​​​​യ​​​​മ​​​​ന ശു​​​​പാ​​​​ർ​​​​ശ ല​​​​ഭി​​​​ച്ച 933 പേ​​​​രി​​​​ൽ 345 പേ​​​​രാ​​​​ണു പൊ​​​​തു വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ നി​​​​ന്നു​​​​ള്ള​​​​ത്. 99 പേ​​​​ർ സാ​​​​മ്പ​​​​ത്തി​​​​ക​​​​മാ​​​​യി പി​​​​ന്നാ​​​​ക്കം നി​​​​ൽ​​​​ക്കു​​​​ന്ന​​​​വ​​​​ർ. ഒ​​​​ബി​​​​സി- 263, എ​​​​സ്‌​​​​സി- 154, എ​​​​സ്ടി-72 എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണു മ​​​​റ്റു​​​​ള്ള​​​​വ​​​​ർ. 178 പേ​​​​ർ റി​​​​സ​​​​ർ​​​​വ് പ​​​​ട്ടി​​​​ക​​​​യി​​​​ലു​​​​ണ്ട്. ഐ​​​​എ​​​​എ​​​​സ് 180, ഐ​​​​എ​​​​ഫ്എ​​​​സ്-38, ഐ​​​​പി​​​​എ​​​​സ്-200, ഗ്രൂ​​​​പ്പ് എ- 473, ​​​​ഗ്രൂ​​​​പ്പ് ബി 131 ​​​​എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​കും നി​​​​യ​​​​മ​​​​നം.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com