വൈക്കം സ്വദേശിനിയെ ട്രെയ്നിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഒഡീഷയിൽ സഹോദരിയുടെ വീട്ടിൽ പോയ ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്ന സുരജയെ ഇന്ന് പുലർച്ചെയാണ് തീവണ്ടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
സുരജ എസ്. നായർ
സുരജ എസ്. നായർ

കോട്ടയം: വൈക്കം സ്വദേശിനിയായ യുവതിയെ ട്രെയ്ൻ യാത്രയ്ക്കിടെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം ആറാട്ടുകുളങ്ങര സ്വദേശിനി സുരജ എസ്. നായരെയാണ് (44) ആലപ്പി ധൻബാദ് എക്സ്പ്രസിന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഒഡീഷയിൽ സഹോദരിയുടെ വീട്ടിൽ പോയ ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്ന സുരജയെ ഇന്ന് പുലർച്ചെയാണ് തീവണ്ടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തമിഴ്നാട്ടിലെ ജോളാർപെട്ട് റെയ്ൽവേ സ്റ്റേഷനിൽ വച്ചാണ് സഹയാത്രികർ സുരജയുടെ മൃതദേഹം ശുചിമുറിയിൽ കണ്ടത്.

ഹൃദയാഘാതത്തെ തുടർന്നുള്ള മരണമെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ ബന്ധുക്കൾ ജോളാർപെട്ടിലേക്ക് പോയി. സാമൂഹ്യ സേവന രംഗങ്ങളിൽ സജീവ പ്രവർത്തകയായിരുന്നു സുരജ. പ്രവാസിയായ ജീവനാണ് ഭർത്താവ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com