

കറാച്ചി വിമാനത്താവളം
കറാച്ചി: യാത്രക്കാരായ മൂന്നു മലയാളികൾ പാക്കിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങി. പാലക്കാട് സ്വദേശികളായ കൃഷ്ണദാസ്, ഭാര‍്യ ഡോ രശ്മി മേനോൻ മകൾ സ്മൃതി മേനോൻ അടക്കമുള്ളവരാണ് കുടുങ്ങിയത്. അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ നിന്നും ഷാർജ വഴി കുവൈറ്റിലേക്ക് പോവുകയായിരുന്നു ഇവർ.
എന്നാൽ സംഘർഷ സാധ‍്യതയെ തുടർന്ന് എയർ അറേബ‍്യ വിമാനം പാത മാറ്റുകയായിരുന്നു. ഇതോടെയാണ് കറാച്ചി വിമാനത്താവളത്തിൽ അടിയന്തരമായി വിമാനമിറക്കിയത്. ഇവരെ ഇന്ത‍്യയിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.